Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattuvisheasham Local

Kasaragod

വി​ക​സ​ന​ത്തി​ല്‍ രാ​ഷ്‌​ട്രീ​യം ഒ​ഴി​വാ​ക്ക​ണം: കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍

പെ​രി​യ: നാ​ടി​ന്‍റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ള്‍ അ​തി​ല്‍ രാ​ഷ്‌​ട്രീ​യം വേ​ണ്ടെ​ന്നും ഇ​താ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ല​പാ​ടെ​ന്നും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന് പെ​രി​യ കാ​മ്പ​സി​ല്‍ ത​റ​ക്ക​ല്ലി​ട്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.


അ​ടു​ത്തി​ടെ വ​ട​ക​ര​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യം 50 കോ​ടി ന​ല്‍​കി​യി​രു​ന്നു. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​ന​ത്തി​നു​ള്ള പി​എം വി​കാ​സ് സ്‌​കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍​ഡ് വി​മ​ന്‍ എ​ന്‍​ട്ര​പ്ര​ണ​ര്‍​ഷി​പ്പ് പ്രോ​ഗ്രാം കോ​ട്ട​യം ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യി​ല്‍ ആ​രം​ഭി​ച്ചു.


ഐ​ഐ​ടി പാ​ല​ക്കാ​ട്, കൊ​ച്ചി സെ​ന്‍​ട്ര​ല്‍ മ​റൈ​ന്‍ ഫി​ഷ​റീ​സ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ളും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍ അ​ധ്യ​ക്ഷ​ത​വ ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​ആ​ര്‍. ജ​യ​പ്ര​കാ​ശ്, സ്‌​കൂ​ള്‍ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സ് ഡീ​ന്‍ പ്ര​ഫ. ടി.​ജി. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള​: ര​ണ്ടാം​ദി​നം പ​യ്യ​ന്നൂ​രി​ന്‍റെ മു​ന്നേ​റ്റം

ത​ല​ശേ​രി: റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള​യു​ടെ ര​ണ്ടാം​ദി​നം പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 747 പോ​യി​ന്‍റു​ക​ള്‍ നേ​ടി​യാ​ണ് പ​യ്യ​ന്നൂ​രി​ന്‍റെ കു​തി​പ്പ്. തൊ​ട്ടു​പി​റ​കി​ല്‍ 688 പോ​യി​ന്‍റു​മാ​യി ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തും 665 പോ​യി​ന്‍റു​മാ​യി ഇ​രി​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ 276 പോ​യി​ന്‍റു​മാ​യി മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.


266 പോ​യി​ന്‍റു​മാ​യി മ​മ്പ​റം എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 232 പോ​യി​ന്‍റു​മാ​യി കൂ​ടാ​ളി എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഷ​ബാ​ന ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​യാ​യി. ഡി​ഇ​ഒ ഡി. ​ഷൈ​നി, എ.​കെ. വി​നോ​ദ് കു​മാ​ര്‍, ഇ.​ആ​ര്‍ ഉ​ദ​യ​കു​മാ​രി, എ. ​വി​നോ​ദ് കു​മാ​ര്‍, ഇ.​സി. വി​നോ​ദ്, ആ​ര്‍. സ​ര​സ്വ​തി, റി​യാ​സ് ചാ​ത്തോ​ത്ത്, വി​കാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​ടി മേ​ള​യി​ൽ ഗ്രാ​ഫി​ക്സ് ആ​ർ​ട്ടി​സ്റ്റ് 


ഐ​ടി മേ​ള​യി​ൽ കു​ട്ടി​ക​ളു​ടെ ഹ​ര​മാ​യ എ​ഡ്യുടെ​യി​ൻ​മെ​ന്‍റ് സോ​ഫ്റ്റ്‌​വേ​റാ​യ ജി ​കോം​പ്രി​സി​ന്‍റെ കോ ​മെ​യ്ന്‍റ​റും സോ​ഫ്റ്റ്‌വേ​റി​ന്‍റെ പ്ര​ധാ​ന ഡെ​വ​ല​പ്പ​റു​മാ​യ ഫ്ര​ഞ്ച് ഗ്രാ​ഫി​ക്സ് ആ​ർ​ട്ടി​സ്റ്റ് ടി​മോ​ത്തെ ജി​റ്റി​ന്‍റെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി.


ടി​മോ​ത്തെ ജി​യ​റ്റി​ന് ജി ​കോം​പ​സ് കൂ​ടാ​തെ മ​റ്റൊ​രു മ​ല​യാ​ളി ബ​ന്ധ​വു​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ഫ്രീ ​സോ​ഫ്റ്റ്‌വേ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും എം​ബെ​ഡ്സ് സി​സ്റ്റം എ​ൻ​ജി​നി​യ​റു​മാ​യ കെ.​കെ. ഐ​ശ്വ​ര്യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​ണ്. പ​ഠ​ന​കാ​ല​ത്ത് ഐ​ടി @ സ്കൂ​ൾ പ്രോ​ജ​ക്ടി​ലൂ​ടെ കി​ട്ടി​യ സ​ന്ദേ​ശ​മാ​ണ് ജീ​വി​ത​ത്തി​ലും സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌വേർ രം​ഗ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജി​യ​റ്റി​ന്‍റെ കൂ​ടെ സ്റ്റേ​റ്റ് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ കൈ​റ്റ് സി​ഇ​ഒ അ​ൻ​വ​ർ സാ​ദ​ത്തു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഐ​ശ്വ​ര്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

11 ഇ​ന​ങ്ങ​ള്‍ പു​തി​യ​താ​യി ഇ​ടം പി​ടി​ച്ചു


ഇ​ത്ത​വ​ണ​ത്തെ ജി​ല്ലാ ശാ​സ്ത്ര മേ​ള​യി​ല്‍ പു​തു​താ​യി 11 ഇ​ന​ങ്ങ​ള്‍ ഇ​ടം​പി​ടി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്ന 10 ഇ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് പ​ക​രം പു​തി​യ 11 ഇ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്. എ​ല്‍​പി, യു​പി വി​ഭാ​ഗ​ത്തി​ലെ പ​ന​യോ​ല ഉ​ത്പ​ന്ന നി​ര്‍​മാ​ണം, വ​ല നി​ര്‍​മാ​ണം, ചോ​ക്ക് നി​ര്‍​മാ​ണം എ​ന്നി​വ ഒ​ഴി​വാ​ക്കി. ഒ​റി​ഗാ​മി, പോ​ട്ട​റി പെ​യി​ന്‍റിം​ഗ്, പോ​സ്റ്റ​ര്‍ സി​സൈ​ന്‍ എ​ന്നി​വ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, വി​എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ ച​ന്ദ​ന​ത്തി​രി, പ്ലാ​സ്റ്റ​ര്‍ ഓ​ഫ് പാ​രീ​സ്, പ​ന​യോ​ല, ത​ഴ​യോ​ല, കു​ട, വോ​ളി​ബോ​ള്‍ നെ​റ്റ്, ചോ​ക്ക് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ങ്ങ​ളും ഇ​ത്ത​വ​ണ​യി​ല്ല. പു​തു​താ​യി കാ​രി ബാ​ഗ് നി​ര്‍​മാ​ണം, ഫൈ​ബ​ര്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍, നൂ​ത​നാ​ശ​യ പ്ര​വ​ര്‍​ത്ത​ന മോ​ഡ​ല്‍, ലോ​ഹ​ത്ത​കി​ടി​ല്‍ ദ്വി​മാ​ന രൂ​പ ചി​ത്ര​ണം, പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ്, പോ​ട്ട​റി പെ​യി​ന്‍റിം​ഗ്, ക​വു​ങ്ങി​ന്‍ പോ​ള കൊ​ണ്ടു​ള്ള ഉ​ത്പ​ന്ന നി​ര്‍​മാ​ണം, ചൂ​ര​ല്‍ ഉ​ത്പ​ന്ന നി​ര്‍​മാ​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി.

എ​ഐ ട്രാ​ഫി​ക് സെ​ന്‍റ​റു​മാ​യി അ​ഗ​ത മേ​രി ജോ​ണും അ​ന​ന്യ മ​ര്യ​യ​യും

ആ​ധു​നി​ക കാ​ല​ത്ത് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ങ്ങ​നെ ട്രാ​ഫി​ക് സെ​ന്‍റ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​മെ​ന്ന ക​ണ്ടു​പി​ടി​ത്ത​മാ​യി മ​ത്സ​രാ​ര്‍​ഥി​ക​ള്‍. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സ്റ്റി​ല്‍ മോ​ഡ​ലി​ലാ​ണ് മ​ണി​ട​ക്ക​ട​വ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ഗ​ത മേ​രി ജോ​ണും അ​ന​ന്യ മ​ര്യ​യ​യും ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ച്ച​ത്.

 

ഡ്രൈ​വ​റി​ല്ലാ​ത്ത സെ​ന്‍​സ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ തി​ര​ക്കേ​റി​യ നി​ര​ത്തി​ല്‍ ഇ​റ​ക്കാ​മെ​ന്ന് കാ​ണി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ മോ​ഡ​ൽ. കൂ​ടാ​തെ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​ഫ്രാ​സ്‌​ട്രെ​ക്ച്ച​ര്‍, എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​പ്പ​ര്‍​ച്ച്യൂ​ണി​റ്റീ​സ്, എ​ന്‍​വ​യ​ണ്‍​മെ​ന്‍റ് ഫ്ര​ന്‍റ്ലി സി​സ്റ്റം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ട്രാ​ഫി​ക് സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

പു​തി​യ മാ​ന്വ​ൽ പ​രി​ഷ്ക​ര​ണം ത​ത്സ​മ​യം മ​ത്സ​ര​ങ്ങ​ൾ


മാ​ന്വ​ൽ പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യി ജി​ല്ലാ സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള. മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ത്സ​മ​യ​മാ​ക്കി എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മേ​ള​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ത്സ​ര ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് പ​രി​ഷ്ക​രി​ച്ച​തോ​ടെ മേ​ള​യ്ക്ക് സ​ബ് ജി​ല്ലാ ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.


പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ഭൂ​മി​ശാ​സ്ത്ര കൗ​തു​ക​ങ്ങ​ൾ, ശാ​സ്ത്രീ​യ കൃ​ഷി സം​വി​ധാ​നം, കാ​ലാ​വ​സ്ഥ, പ്ര​കൃ​തി ദു​ര​ന്തം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടു പേ​രു​ള്ള ടീം ​ആ​യാ​ണ് മ​ത്സ​രി​ച്ച​ത്. പ​രാ​തി​ക​ളി​ല്ലാ​തെ മേ​ള സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ലാ സാ​മൂ​ഹ്യ ക്ല​ബി​ന് ക​ഴി​ഞ്ഞു.


ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു ചേ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് ക​ട​വ​ത്തൂ​ർ, സ​ബ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് ഇ​ല്ലോ​ളി​ൽ, ഇ. ​പ്ര​വി​ത്ത, ഉ​മേ​ഷ് കൊ​റോ​ത്ത്, കെ.​എം ദി​ലീ​ഷ്, ഫാ​റൂ​ഖ്, രാ​ഘ​വ​ൻ. കെ.​വി ലീ​ന​ശ്രീ, രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

ആ​ർ​ദ്ര കേ​ര​ള പു​ര​സ്‌​കാ​രം മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ഏ​റ്റു​വാ​ങ്ങി

മ​ട്ട​ന്നൂ​ർ: ആ​രോ​ഗ്യ-​ശു​ചി​ത്വ രം​ഗ​ത്തെ മി​ക​ച്ച ഇ​ട​പെ​ട​ലി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്ര കേ​ര​ള പു​ര​സ്‌​കാ​രം മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് മ​ന്ത്രി വീ​ണാ ജോ​ർ​ജി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ര​ണ്ടാം​സ്ഥാ​ന​മാ​ണ് ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച​ത്. പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ വി​നി​യോ​ഗം, ഹെ​ൽ​ത്ത് ഗ്രാ​ന്‍റ് വി​നി​യോ​ഗം, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

District News

എ​സ്ഐ​ആ​ര്‍: അം​ഗീ​കൃ​ത രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു


ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം (സ്പെ​ഷ​ല്‍ ഇ​ന്‍റ​ന്‍​സീ​വ് റി​വി​ഷ​ന്‍) സം​ബ​ന്ധി​ച്ച് അം​ഗീ​കൃ​ത രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ചേ​ര്‍​ന്നു. ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ എ​സ്ഐ​ആ​റി​ന്‍റെ പ്ര​ധാ​ന ഘ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.


എ​ന്യൂ​മ​റേ​ഷ​ന്‍ ഫോ​റം, സ​മ​ര്‍​പ്പി​ക്കേ​ണ്ട രേ​ഖ​ക​ള്‍, പ്ര​ത്യേ​ക തീ​വ്ര പു​തു​ക്ക​ലി​ന്‍റെ സ​മ​യ​ക്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ർ​ച്ച ചെ​യ്തു.


ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​ഹ്‌​തെ​ദ മു​ഫ​സി​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​കെ. ബി​നി, സം​സ്ഥാ​ന​ത​ല മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ ടി.​വി. നാ​രാ​യ​ണ​ന്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ര​ഞ്ജി​ത്ത് നാ​റാ​ത്ത്, സി. ​ബാ​ല​കൃ​ഷ്ണ​ന്‍, സി.​എം. ഗോ​പി​നാ​ഥ​ന്‍, എം. ​പ്ര​കാ​ശ​ന്‍, ജോ​ണ്‍​സ​ന്‍ പി. ​തോ​മ​സ്, എം.​പി. മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ള്‍ ക​രീം ചേ​ലേ​രി, കെ.​എ​സ്. സാ​ദി​ഖ്, സി. ​ധീ​ര​ജ്, പി.​കെ. ശ്രീ​കു​മാ​ര്‍, പി. ​അ​ജ​യ​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ഏ​രു​വേ​ശി​യി​ൽ എ​ന്താ​കും?

ഏ​രു​വേ​ശി​ ഗ്രാമപഞ്ചായത്ത്

ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് ഭ​ര​ണം തു​ട​രു​ന്ന ഏ​രു​വേ​ശി​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​ന് മു​ന്പ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഇ​ട​വി​ട്ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ ഏ​രു​വേ​ശി വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ർ​ഷി​ക മേ​ഖ​ലാ പ​ഞ്ചാ​യ​ത്താ​യ ഏ​രു​വേ​ശി​ക്ക് അ​മ്പ​ത്തി​നാ​ല് ച​തു​ര​ശ്ര കി​ലാ​മീ​റ്റ​റി​ലേ​റെ വി​സ്തൃ​തി​യു​ണ്ട്. ക​ർ​ഷ​ക​രും കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​രു​മാ​ണ് വോ​ട്ട​ർ​മാ​രി​ൽ ഏ​റി​യ പ​ങ്കും. യു​ഡി​എ​ഫ് ഭ​ര​ണ തു​ട​ർ​ച്ച​യാ​ണ് ല​ക്ഷ്യ​മി​ടു​ന്പോ​ൾ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് എ​ൽ​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തു​ക്കി​യ നി​ല​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വാ​ർ​ഡ് കൂ​ടി ആ​കെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 15 ആ​യി​ട്ടു​ണ്ട്.


നേ​ട്ട​ങ്ങ​ൾ


മി​നി ഷൈ​ബി (പ്ര​സി​ഡ​ന്‍റ്)

2020-25 കാ​ല​യ​ള​വി​ലെ ആ​ദ്യ പ​കു​തി​യി​ൽ ടെ​സി ഇ​മ്മാ​നു​വ​ൽ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ഭ​ര​ണ സ​മി​തി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മാ​ക്കി​യ​ത്. വീ​ട്, കി​ണ​ർ, ശു​ചി​മു​റി എ​ന്നി​വ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തു.


ചെ​മ്പേ​രി ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും ര​ണ്ടാം പ​കു​തി​യി​ൽ 90 ല​ക്ഷം രൂ​പ​യു​ടെ എം​എ​ൽ​എ ഫ​ണ്ടി​ൽ പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.


പൂ​പ്പ​റ​മ്പി​ൽ വാ​ത​ക​ശ്മ​ശാ​നം പൂ​ർ​ത്തി​യാ​ക്കി, നെ​ല്ലി​ക്കു​റ്റി​യി​ൽ നീ​ന്ത​ൽ​ക്കു​ളം ന​വീ​ക​രി​ച്ചു.


സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ദാ​ന​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് ഭൂ​ര​ഹി​ത​ർ​ക്കു​ള്ള വീ​ട് നി​ർ​മാ​ണം സാ​ധ്യ​മാ​ക്കി.
ര​ണ്ടാം പ​കു​തി​യി​ൽ മി​നി ഷൈ​ബി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ഭ​ര​ണ​സ​മി​തി പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്ത് ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത ഏ​ഴ് പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.


എം​പി ഫ​ണ്ട് മു​ഖേ​ന സാം​സ്കാ​രി​ക നി​ല​യം, ചു​റ്റു​മ​തി​ൽ, ഹൈ​മാ​സ്റ്റ് ലൈ​റ്റ് എ​ന്നി​വ​യും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി.


വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ൾ ചേ​ർ​ത്ത് 5.6 കി​ലോ​മീ​റ്റ​ർ ദൂ​രം സൗ​രോ​ർ​ജ​വേ​ലി പൂ​ർ​ത്തി​യാ​ക്കി.


വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​രം ലൈ​ൻ വ​ലി​ച്ച് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു.


ഏ​രു​വേ​ശി പി​എ​ച്ച്സി​യി​ൽ സാ​യാ​ഹ്ന ഒ​പി തു​ട​ങ്ങി.
42 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കേ​ര​ഗ്രാ​മം പ​ദ്ധ​തി മു​ഖേ​ന 1500 ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​നോ​പാ​ധി​ക​ൾ വി​ത​ര​ണം ചെ​യ്തു.


കോ​ട്ട​ങ്ങ​ൾ


എം.​ഡി.​ രാ​ധാ​മ​ണി(പ്ര​തി​പ​ക്ഷം-​സി​പി​എം)

 

ടൂ​റി​സ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​യാ​യി​ട്ടും സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ല, ഒ​രു ടൂ​റി​സം ന​യം പോ​ലും പ്ര​ഖ്യാ​പി​ച്ചി​ല്ല.


അ​ടി​സ്ഥാ​ന വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ പു​രോ​ഗ​തി​യി​ല്ല, ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്നു.


കാ​ർ​ഷി​ക പ​ഞ്ചാ​യ​ത്താ​യി​ട്ടും ഈ ​മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ല്ല.


പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ​ത്തു​ന്ന പ​ല അ​ങ്ക​ണ​വാ​ടി​ക​ളും ത​ക​ർ​ന്നു വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. പ​ല​തും വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ആ​വ​ശ്യ​ത്തി​ന് തെ​രു​വുവി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ല്ല, കേ​ടാ​യ​ത് മാ​റ്റി സ്ഥാ​പി​ക്കു​ക​യോ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല.


ഉ​ന്ന​തി​ക​ളി​ൽ സ്ഥാ​പി​ച്ച പ​ല വാ​യ​ന​ശാ​ല​ക​ളും മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി.
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു പി​ന്നി​ൽ ല​ക്ഷ​ങ്ങ​ൾ കോ​ഴ ഇ​ട​പാ​ടു​ക​ൾ.
പ​ഞ്ചാ​യ​ത്ത് ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ല.
സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ക്കി, ചെ​മ്പേ​രി ടൗ​ണും ബ​സ്‌സ്റ്റാ​ൻ​ഡും മാ​ർ​ക്ക​റ്റും ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു.
ഹ​രി​തക​ർ​മ​ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം പേ​രി​ന് മാ​ത്രം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ​രാ​ജ​യം.

District News

സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ സ​ർ​ക്കാ​രി​ന്‍റെ ക​രു​ത​ൽ: കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ്-​എം

പ​യ്യാ​വൂ​ർ: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വീ​ട്ട​മ്മ​മാ​ർ​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ദ്ധ​തി സ്ത്രീ​ക​ളോ​ടു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ക​രു​ത​ലാ​ണെ​ന്ന് കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ്-​എം. സ്ത്രീ​ക​ൾ​ക്ക് വേ​ത​ന​മി​ല്ലാ​ത്ത അ​വ​രു​ടെ വീ​ട്ടു​ജോ​ലി​യും പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ച് പ്ര​തി​മാ​സം ആ​യി​രം രൂ​പ നി​രു​പാ​ധി​ക സ​ഹാ​യം ന​ൽ​കു​ന്ന സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്.

 

35 മു​ത​ൽ 60 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രും നി​ല​വി​ൽ ഏ​തെ​ങ്കി​ലും സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​രു​മാ​യ എ​എ​വൈ, പി​എ​ച്ച്എ​ച്ച് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ 31.34 ല​ക്ഷം സ്ത്രീ​ക​ൾ​ക്ക് സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ്-​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ കേ​ര​ള വ​നി​ത കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബീ​നാ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​യ്ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ല​മ്മ ഇ​ല​വു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റെ​ജി മേ​ച്ചേ​രി​കു​ന്നേ​ൽ, ഡോ. ​ത്രേ​സ്യ​മ്മ കൊ​ങ്ങോ​ല, ബി​ന്ദു ഷാ​ജു, അ​നി​ഷ ച​ന്ദ്രേ​ഷ്, ആ​ലീ​സ് ജോ​സ​ഫ്, സോ​ളി കാ​രി​ക്കാ​ട്ടി​ൽ, സി​ജി വേ​ലി​യ്ക്ക​ക​ത്ത്, മേ​രി​ക്കു​ട്ടി ജോ​ൺ​സ​ൺ, സി​മി​ൽ ഷോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

എ​ൽ​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ ഇ​ന്ന് സ​മാ​പി​ക്കും


ചെ​റു​പു​ഴ: എ​ൽ​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ ഇ​ന്ന് ചെ​റു​പു​ഴ​യി​ൽ സ​മാ​പി​ക്കും. കെ.​പി. ഗോ​പാ​ല​ൻ ജാ​ഥാ ലീ​ഡ​റും, ഡെ​ന്നി കാ​വാ​ലം ഡെ​പ്യൂ​ട്ടി ലീ​ഡ​റും, കെ.​ആ​ർ. ച​ന്ദ്ര​കാ​ന്ത് മാ​നേ​ജ​രു​മാ​യു​ള്ള ജാ​ഥ 29 ന് ​ജോ​സ്ഗി​രി​യി​ൽ പി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ച് വ​ർ​ഷ​ത്തെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും വി​ക​സ​ന കാ​ഴ്ച​പ്പാ​ടും വി​ശ​ദീ​ക​രി​ക്കു​ന്ന ജാ​ഥ ഇന്നലെ ​രാ​ജ​ഗി​രി, കോ​ഴി​ച്ചാ​ൽ, മീ​ന്തു​ള്ളി, ക​രി​യ​ക്ക​ര, വി​ജ​യ​ന​ഗ​ർ, പു​ളി​ങ്ങോം, ചു​ണ്ട എ​ന്നി​വി​ട​ങ്ങി​ൽ പ​ര്യ​ട​നം ന​ട​ത്തി കോ​ലു​വ​ള്ളി​യി​ൽ സ​മാ​പി​ച്ചു. ഇ​ന്ന് തി​രു​മേ​നി, കോ​ക്ക​ട​വ്, പ്രാ​പ്പൊ​യി​ൽ ഈ​സ്റ്റ്, പ്രാ​പ്പൊ​യി​ൽ, പാ​റോ​ത്തും​നീ​ർ, മു​ള​പ്ര, പാ​ക്ക​ഞ്ഞി​ക്കാ​ട്, കാ​രോ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചെ​റു​പു​ഴ​യി​ൽ സ​മാ​പി​ക്കും.

District News

ഡി​ജി​റ്റ​ൽ സ​ർ​വേ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തെ​ച്ചൊ​ല്ലി സ​ജീ​വ്‌ ജോ​സ​ഫ് പ്ര​തി​ഷേ​ധി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ഡി​ജി​റ്റ​ൽ സ​ർ​വേ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തെ ചൊ​ല്ലി ശ്രീ​ക​ണ്ഠ​പു​ര​ത്ത് സ​ജീ​വ്‌ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ പ്ര​തി​ഷേ​ധം. 45 വ​ർ​ഷ​മാ​യി ശ്രീ​ക​ണ്ഠ​പു​ര​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റീ​സ​ർ​വേ ഓ​ഫീ​സ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നു​പ​റ​ഞ്ഞ് എ​താ​നും മാ​സം മു​മ്പ് മ​ട്ട​ന്നൂ​രി​ലേ​ക്ക് മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ശ്ര​മി​ച്ചി​രു​ന്നു.


സ​ജീ​വ്‌ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഓ​ഫീ​സ് മാ​റ്റം താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. സ​ർ​വ​ക​ക്ഷി യോ​ഗം കൂ​ടു​ക​യും ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി കൊ​ടു​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ക​ളി​ൽ സ്ഥ​ലം ന​ൽ​കു​ക​യും ചെ​യ്തു.


ഇ​ന്ന​ലെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ ഓ​ഫീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നി​ല്ലെ​ന്നും ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മ​ന​സി​ലാ​യ​ത്. ശ്രീ​ക​ണ്ഠ​പു​ര​ത്ത് റീ​സ​ർ​വേ ഓ​ഫീ​സ് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നു പ​റ​ഞ്ഞ് പ​റ്റി​ച്ച​തി​ന് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ജീ​വ്‌ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട‌​ത്തി​യ​ത്.


ഉ​ദ്ഘ​ട​ന​ത്തി​നെ​ത്തി​യ എം​എ​ൽ​എ​യ്ക്കൊ​പ്പം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. ഫി​ലോ​മി​ന, കൗ​ൺ​സി​ല​ർ വി​ജി​ൽ മോ​ഹ​ന​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​വി. രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യി.

District News

കൃ​ഷി​ഭ​വ​നു​ക​ള്‍​ക്കൊ​പ്പം സേ​വ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്മാ​ര്‍​ട്ടാ​ക​ണം: മ​ന്ത്രി പ്ര​സാ​ദ്

മ​ഞ്ചേ​ശ്വ​രം: കൃ​ഷി​ഭ​വ​നൊ​പ്പം കൃ​ഷി​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​സ​വ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്മാ​ര്‍​ട്ട് ആ​ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. ജി​ല്ല​യി​ലെ ആ​ദ്യ സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​ന്‍ പു​ത്തി​ഗെ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

30 വ​ര്‍​ഷം മു​ന്‍​പ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള കൃ​ഷി ഓ​ഫീ​സു​ക​ള്‍ കൃ​ഷി​ഭ​വ​ന്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​ത് വി​ശാ​ല​മാ​യ അ​ർ​ഥ​ത്തി​ലാ​ണ്.


കൃ​ഷി​ക്കാ​ര​ന്‍റെ കാ​ര്‍​ഷി​ക​പ​ര​മാ​യ ഏ​താ​വ​ശ്യ​ങ്ങ​ള്‍​ക്കും സ​മീ​പി​ക്കാ​വു​ന്ന ര​ണ്ടാ​മ​ത്തെ വീ​ടാ​ക​ണം കൃ​ഷി​ഭ​വ​നു​ക​ൾ. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒ​രു ഇ​ട​ത്താ​വ​ളം മാ​ത്ര​മാ​യി കൃ​ഷി​ഭ​വ​നു​ക​ള്‍ മാ​റ​ണം. അ​വ​ര്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത് കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കാ​ക​ണം. ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ആ​ദ​ര​വ് ന​ല്‍​കേ​ണ്ട​ത് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ അ​വ​ര്‍​ക്ക് വേ​ണ്ട പ​രി​ഗ​ണ​ന ന​ല്‍​കി​കൊ​ണ്ടാ​ണെ​ന്നും അ​ന്ന​ദാ​താ​വാ​യ ക​ര്‍​ഷ​ക​രെ സ്മ​രി​ക്കാ​ന്‍ എ​ല്ലാ​വ​രും മ​റ​ന്നു​പോ​കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ​എ​ല്‍​ഡി​സി ചെ​യ​ര്‍​മാ​ന്‍ പി.​വി. സ​ത്യ​നേ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പാ​ലാ​ക്ഷ റൈ, ​എം.​എ​ച്ച്. അ​ബ്ദു​ള്‍ മ​ജീ​ദ്, എം. ​അ​നി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നാ​രാ​യ​ണ നാ​യി​ക്ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​ച​ന്ദ്രാ​വി,ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​ആ​ന​ന്ദ, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മി​നി മേ​നോ​ന്‍, കൃ​ഷി മ​ഞ്ചേ​ശ്വ​രം അ​സി. ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​ആ​ര്‍. കേ​ശ​വ, ഗം​ഗാ​ധ​ര, വൈ. ​ശാ​ന്തി, സി.​എം. ആ​സി​ഫ് അ​ലി, പി.​കെ. കാ​വ്യ​ശ്രീ, ജ​നാ​ര്‍​ദ​ന പൂ​ജാ​രി, അ​നി​ത​ശ്രീ, ജ​യ​ന്തി, പ്രേ​മ എ​സ്. റൈ, ​ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​ബി. മു​ഹ​മ്മ​ദ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഹേ​മാ​വ​തി, എ​ഡി​സി ജി​ല്ലാ മെം​ബ​ര്‍ ച​ന്ദ്ര​ന്‍ മു​ഖാ​രി​ക്ക​ണ്ടം, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​രാ​ഘ​വേ​ന്ദ്ര, കെ​എ​ല്‍​ഡി​സി എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ദി​നേ​ശ​ന്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി.​എ. സു​ബൈ​ര്‍, രാ​മ​കൃ​ഷ്ണ ക​ട​മ്പാ​ര്‍, സു​ന്ദ​ര ആ​രി​ക്കാ​ടി, സു​നി​ല്‍​കു​മാ​ര്‍ അ​ന​ന്ത​പു​രം, അ​സീ​സ് മാ​രി​കെ, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, സു​ബൈ​ര്‍ പ​ടു​പ്പ്, സ​ണ്ണി അ​ര​മ​ന, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​ബ​ണ്ണ ആ​ള്‍​വ, കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​ദി​നേ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഹൈടെക് ഫാം ആയിരം ആടുകളുമായി വികസിപ്പിക്കും: മ​ന്ത്രി ചി​ഞ്ചു​റാ​ണി

ബേ​ഡ​കം: ബേ​ഡ​ഡു​ക്ക ഹൈ​ടെ​ക് ആ​ട് ഫാ​മി​നെ ആ​യി​രം മ​ല​ബാ​റി ആ​ടു​ക​ളു​ടെ ഫാ​മാ​യി വി​ക​സി​പ്പി​ക്കു​മെ​ന്നും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ക​ല്ല​ളി​യി​ലെ ഫാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.


സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എം.​സി. റെ​ജി​ല്‍, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ വി. ​ച​ന്ദ്ര​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ പി. ​വ​സ​ന്ത​കു​മാ​രി, ഹൗ​സിം​ഗ് ബോ​ര്‍​ഡ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ കെ.​വി. അ​ഞ്ജ​ന, ജി​ല്ലാ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എം. ​ജ​ഗ​ദീ​ഷ്, ജി​ല്ലാ നി​ര്‍​മി​തി​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പി.​കെ. മ​നോ​ജ് കു​മാ​ര്‍, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​ന്‍.​കെ. സ​ന്തോ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി.​പി. ബാ​ബു, സി. ​രാ​മ​ച​ന്ദ്ര​ന്‍, കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മാ​ട​ക്ക​ല്ല്, ടി.​ഡി. ക​ബീ​ര്‍, മൊ​യ്തീ​ന്‍​കു​ഞ്ഞി ക​ള​നാ​ട്, ഉ​ദ​യ​ന്‍ ചെ​മ്പ​ക്കാ​ട്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ക​രീം ച​ന്തേ​ര, പി.​വി. രാ​ജു, സ​ണ്ണി അ​ര​മ​ന, പി.​ടി. ന​ന്ദ​കു​മാ​ര്‍, ജെ​റ്റോ ജോ​സ​ഫ്, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ധ​ന്യ, ബേ​ഡ​ഡു​ക്ക ഹൈ​ടെ​ക് ഫാം ​സ്പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്. രാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ചുവന്ന മണ്ണിലെ യുഡിഎഫ് പ്രതീക്ഷകൾ

കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത്


കാ​ല​ങ്ങ​ളാ​യി ജി​ല്ല​യി​ലെ ചു​വ​പ്പു​കോ​ട്ട​ക​ളി​ലൊ​ന്നാ​ണ് കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത്. ക​ർ​ഷ​ക​സ​മ​ര​ഭൂ​മി​യാ​യ ക​യ്യൂ​രി​ന്‍റെ മ​റു​ക​ര. ഇ​വി​ട​വും ഒ​ട്ട​ന​വ​ധി സ​മ​ര​പ​ര​മ്പ​ര​ക​ൾ​ക്ക് വേ​ദി​യാ​യ​താ​ണ്.

 

ഒ​രു​കാ​ല​ത്ത് എ​ൽ​ഡി​എ​ഫി​ന് പ്ര​തി​പ​ക്ഷ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്താ​യി​രു​ന്നു കി​നാ​നൂ​ർ-​ക​രി​ന്ത​ളം. പ​ക്ഷേ തു​ട​ർ​ഭ​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ ന​യ​പ​ര​മാ​യ പി​ഴ​വു​ക​ളും അ​സ്വാ​ര​സ്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ലെ ഊ​ർ​ജ​സ്വ​ല​മാ​യ ഒ​രു പു​തു​ത​ല​മു​റ​യു​ടെ ക​ട​ന്നു​വ​ര​വും സ്ഥി​തി മാ​റ്റി.

 

ഇ​തു​വ​രെ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ഒ​ട്ടേ​റെ വാ​ർ​ഡു​ക​ൾ പി​ടി​ച്ച് എ​ൽ​ഡി​എ​ഫി​നോ​ട് ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കാ​വു​ന്ന പ്ര​തി​പ​ക്ഷ​മാ​യി വ​ള​രാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​ത​വ​ണ മാ​ത്ര​മാ​ണ് ആ ​മു​ന്നേ​റ്റ​ത്തി​ന് ചെ​റി​യൊ​രു തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ വീ​ണ്ടും പ​ഴ​യ​പോ​ലെ ഒ​രു വീ​റു​റ്റ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ങ്കി​ലും വാ​ർ​ഡ് വി​ഭ​ജ​നം അ​തി​ന് വി​ല​ങ്ങു​ത​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ.


നേ​ട്ട​ങ്ങ​ൾ


ടി.​കെ. ര​വിപ്ര​സി​ഡ​ന്‍റ് (സി​പി​എം)

കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ല​ര കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന കു​മ്പ​ള​പ്പ​ള്ളി പാ​ലം പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.


ക​രി​ന്ത​ളം ഗ​വ. കോ​ള​ജി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ത്തു. 27 കോ​ടി രൂ​പ ചെ​ല​വി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ചാ​യ്യോ​ത്ത്, പ​ര​പ്പ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ടം. കി​ണാ​വൂ​ർ സ്കൂ​ളി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ കെ​ട്ടി​ടം. കോ​യി​ത്ത​ട്ട​യി​ലെ ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​നും കെ​ട്ടി​ട​മൊ​രു​ങ്ങു​ന്നു.


പ​ര​പ്പ​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ഹോ​സ്റ്റ​ലു​ക​ൾ അ​നു​വ​ദി​ച്ചു.


മ​ല​യോ​ര​മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ൽ പു​ലി​യം​കു​ള​ത്ത് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്‌​സി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.
രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്.

കോ​ട്ട​ങ്ങ​ൾ


മ​നോ​ജ് തോ​മ​സ്പ​ഞ്ചാ​യ​ത്ത് അം​ഗം(കോ​ൺ​ഗ്ര​സ്)

പ​ര​പ്പ​യി​ൽ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​കി​ട്ടി​യി​ട്ടും നി​ർ​മി​ക്കാ​നാ​യി​ല്ല.


ഭൂ​വി​സ്തൃ​തി ഏ​റെ​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ക​ളി​സ്ഥ​ലം പോ​ലും ഇ​തു​വ​രെ നി​ർ​മി​ക്കാ​നാ​യി​ല്ല.
പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ൾ പ​ല​തും ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ൽ.


പ​ല​ത​ര​ത്തി​ലു​ള്ള വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം ക​ർ​ഷ​ക​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​മ്പോ​ഴും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.
ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പേ​രി​ൽ പൈ​പ്പു​ക​ൾ കു​ഴി​ച്ചി​ട്ട​ത​ല്ലാ​തെ ഒ​രു സ്ഥ​ല​ത്തും ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടി​ല്ല.


പ​ഞ്ചാ​യ​ത്തി​ലെ ഒ​രു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും കി​ട​ത്തി ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​മി​ല്ല.
സി​പി​എ​മ്മി​നു വേ​ണ്ടി മാ​ത്രം തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ വാ​ർ​ഡ് വി​ഭ​ജ​നം ന​ട​ത്തി.
ഒ​റ്റ​നോ​ട്ട​ത്തി​ൽ
കാ​ല​ങ്ങ​ളാ​യു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ​ഭ​ര​ണം പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന മു​ര​ടി​പ്പ് സൃ​ഷ്ടി​ച്ച​താ​യ പ്ര​തീ​തി​യും സി​പി​എ​മ്മി​ലെ ഉ​ൾ​പ്പാ​ർ​ട്ടി പ്ര​ശ്ന​ങ്ങ​ളും യു​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. അ​തേ​സ​മ​യം യു​ഡി​എ​ഫി​ന് ഏ​താ​നും സീ​റ്റു​ക​ൾ കൂ​ടു​ത​ലാ​യി നേ​ടാ​നാ​യാ​ലും അ​ത് ഭ​ര​ണ​മാ​റ്റ​ത്തോ​ളം എ​ത്തി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

District News

ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം നാ​ളെ ​മു​ത​ൽ കു​ട്ട​മ​ത്ത് സ്കൂ​ളി​ൽ

ചെ​റു​വ​ത്തൂ​ർ: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം നാ​ളെ​മു​ത​ൽ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. 288 ഇ​ന​ങ്ങ​ളി​ലാ​യി ആ​റാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ഹ​രി​ത ച​ട്ടം പാ​ലി​ച്ച് ന​ട​ക്കു​ന്ന ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ല​ക്കൊ​ട്ട​ക​ൾ സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ട​ഞ്ഞെ​ടു​ത്തു. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ നാ​ളെ രാ​വി​ലെ മു​ത​ൽ അ​ഞ്ച് വേ​ദി​ക​ളി​ലാ​യി ന​ട​ക്കും.


ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.


സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ സു​ത​ൻ മാ​ങ്ങാ​ട്, സി​നി​മാ​താ​രം ചി​ത്ര നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷ്യ ആ​ദം, സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

District News

കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഭി​ക്ഷാ​ട​നം: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക്ക് ഒ​രു​ല​ക്ഷം പിഴ

കാ​സ​ര്‍​ഗോ​ഡ്: മൂ​ന്നു കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തി​യ കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും. ക​ള്ള​ക്കു​റി​ച്ചി ക​ച്ച​റ​പ്പാ​ള​യം സ്വ​ദേ​ശി​നി മ​ല്ലി​ക (55) യെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് (ഒ​ന്ന്) ടി.​എ​ച്ച്. ര​ജി​ത ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 15 ദി​വ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2017 ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് ഉ​ച്ച​യ്ക്ക് 12നു ​കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മ​ല്ലി​ക 12ഉം 10​ഉം ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യും കൊ​ണ്ട് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​താ​യി ക​ണ്ട കേ​സി​ലാ​ണ് ശി​ക്ഷ. കാ​സ​ര്‍​ഗോ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​അ​ജി​ത് കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് അ​ഡീ​ഷ​ണ​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​വി. നാ​രാ​യ​ണ​നാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ന്‍​നു വേ​ണ്ടി അ​ഡി​ഷ​ണ​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ അ​ഡ്വ. ഇ. ​ലോ​ഹി​താ​ക്ഷ​ന്‍, അ​ഡ്വ. ആ​തി​ര ബാ​ല​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. പ്ര​തി​ക്കെ​തി​രേ ബാ​ല​ഭി​ക്ഷാ​ട​നം ന​ട​ത്തി​യ​തി​യ​തി​നു മ​റ്റൊ​രു കേ​സി​ല്‍ വി​ധി പ​റ​യാ​നു​ണ്ട്. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ഭി​ക്ഷാ​ട​ന​ത്തി​ന് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​സം​ഭ​വ​മാ​ണെ​ന്ന് അ​ഡ്വ. ഇ. ​ലോ​ഹി​താ​ക്ഷ​ന്‍ പ​റ​ഞ്ഞു.

District News

റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

നീ​ലേ​ശ്വ​രം: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നീ​ലേ​ശ്വ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ റോ​ഡി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.


കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​അ​സി​നാ​ർ ഉദ്ഘാടനം ചെയ്തു. അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് തു​ട​ങ്ങി​യ നീ​ലേ​ശ്വ​രം തെ​രു- ത​ളി​യി​ൽ ക്ഷേ​ത്രം റിം​ഗ് റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് പ​ദ്ധ​തി ഇ​തു​വ​രെ​യും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​സ​ഹ​മാ​യ നി​ല​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ന​ഗ​ര ഭ​ര​ണാ​ധി​കാ​രി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത ബ​സ്‌സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​റു​വാ​ട്ട് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ച​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഇ. ​ഷ​ജീ​ർ, നേ​താ​ക്ക​ളാ​യ എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ശി​വ​പ്ര​സാ​ദ് അ​റു​വാ​ത്ത്, അ​നൂ​പ് ഓ​ർ​ച്ച, പ്ര​വാ​സ് ഉ​ണ്ണി​യാ​ട​ൻ, പി. ​ന​ളി​നി, കെ. ​സ​രി​ത, സി. ​വി​ദ്യാ​ധ​ര​ൻ, വി.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സി​ബി​എ​സ്ഇ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ: ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ന്‍ മു​ന്നി​ൽ

മാ​ള: ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ദ്യ​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ച്ച​പ്പോ​ള്‍ ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ന്‍ വി​ദ്യാ​ഭ​വ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ഒ​ന്നാം​സ്ഥാ​ന​ത്ത്.


240 പോ​യി​ന്‍റാ​ണ് ചെ​ന്ത്രാ​പ്പി​ന്നി സ്കൂ​ളി​ന്. തൊ​ട്ടു​പി​ന്നി​ൽ 235 പോ​യി​ന്‍റോ​ടെ മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. 227 പോ​യി​ന്‍റോ​ടെ മൂ​ന്നാം​സ്ഥാ​ന​ത്ത് മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളാ​ണ്.


165 പോ​യി​ന്‍റോടെ അ​ഷ്ട​മി​ച്ചി​റ വി​ജ​യ​ഗി​രി പ​ബ്ലി​ക് സ്കൂ​ള്‍ നാ​ലാം​സ്ഥാ​ന​ത്തും 163 പോ​യി​ന്‍റോടെ ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്കൂ​ള്‍ അ​ഞ്ചാം​സ്ഥാ​ന​ത്തു​മാ​ണ്.

 

സ്വ​കാ​ര്യവി​ദ്യാ​ഭ്യാ​സമേ​ഖ​ല​യും പു​രോ​ഗ​തി​യി​ൽ: മന്ത്രി അ​നി​ൽ


മാ​ള: പൊ​തു​മേ​ഖ​ല​യി​ലെ​ന്ന പോ​ലെ സ്വ​കാ​ര്യ മേ​ഖ​ല​യും പു​രോ​ഗ​തി​യി​ലെ​ന്നു മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സി​ബി​എ​സ്ഇ തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ചീ​ഫ് പേ​ട്ര​ൻ ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ൻ, പി​എ​സ് സി ​അം​ഗം സി.​ബി. സ്വാ​മി​നാ​ഥ​ൻ, മി​സ് ഇ​ന്ത്യ ക്യൂ​ൻ ഹ​ർ​ഷ ശ്രീ​കാ​ന്ത്, സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​നു കെ. ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ.​എം. ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പി.​എ​ൻ. ഗോ​പ​കു​മാ​ർ, ഡോ. ​രാ​ജു ഡേ​വി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ.​ടി. ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 


ക​ലാ​പൂ​ര​ത്തി​ന് തി​രി​തെ​ളി​ഞ്ഞു


മാ​ള: മൂ​ന്നു​നാ​ൾ നീ​ളു​ന്ന തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് ഡോ. ​രാ​ജു ഡേ​വി​സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ തു​ട​ക്കം.


ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ, ക​യ്പ​മം​ഗ​ലം, പു​തു​ക്കാ​ട്, നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ 40 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് മൂ​വാ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. 20 വേ​ദി​ക​ളി​ലാ​ണു മ​ത്സ​രം. ഒ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ ഭ​ര​ത​നാ​ട്യം, സം​ഘ​ഗാ​നം, ഓ​ട്ട​ൻ​തു​ള്ള​ൽ, പ​ശ്ചാ​ത്യ​സം​ഗീ​തം- ഗ്രൂ​പ്പ്, ദ​ഫ് മു​ട്ട്, കോ​ൽ​ക്ക​ളി, ഒ​പ്പ​ന, മി​മി​ക്രി, ല​ളി​ത​ഗാ​നം, വാ​ദ്യോ​പ​ക​ര​ണ സം​ഗീ​തം, പ​ദ്യം ചൊ​ല്ല​ൽ ഉ​ൾ​പ്പെ​ടെ 20 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ന്നു. ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.

 


ആ​ദ്യഫ​ല​ത്തി​ൽ ഹോ​ളിഗ്രേ​സ്


മാ​ള: സ​ഹോ​ദ​യ ക​ലോ​ൽ​സ​വ​ത്തി​ലെ ആ​ദ്യ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ള ഹോ​ളി​ഗ്രേ​സ് ജേ​താ​ക്ക​ൾ. സം​സ്കൃ​തം പ​ദ്യ​പാ​രാ​യ​ണം കാ​റ്റ​ഗ​റി നാ​ലി​ൽ എ ​ഗ്രേ​ഡ് നേ​ടി ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ലെ കെ.​ആ​ർ. വൈ​ഗ വി​ജ​യി​യാ​യി.
ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​നി​കേ​ത​നി​ലെ ശ്വേ​ഹ മ​നോ​ജ് കു​മാ​ർ എ ​ഗ്രേ​ഡോ​ടെ ര​ണ്ടാം സ്ഥാ​ന​വും പേ​രാ​ന്പ്ര സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​നി​ലെ അ​ഭി​റാം ഗി​രീ​ഷ് കു​മാ​ർ എ ​ഗ്രേ​ഡോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

 

ശാ​സ്ത്രകൗ​തു​ക​മു​ണ​ർ​ത്തി സ്പെ​യ്സ് ഓ​ണ്‍ വീ​ൽ​സ്


മാ​ള: ഐ​എ​സ്ആ​ർ​ഒ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന സ്പേ​സ് എ​ക്സി​ബി​ഷ​ൻ ക​ലോ​ത്സ​വ​ത്തി​ൽ ശ്ര​ദ്ധ നേ​ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ സ്പേ​സ് സ​യ​ൻ​സി​നെ കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും വി​ജ്ഞാ​ന​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ക്സി​ബി​ഷ​ൻ. ന​വം​ബ​ർ ഒ​ന്പ​തി​ന് ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ട​ങ്ങു​ന്ന മു​പ്പ​തം​ഗ സം​ഘം നാ​സ സ​ന്ദ​ർ​ശി​ക്കും.

 

ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഗം​ഭീ​രം 


മാ​ള: സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് മി​ക​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ശീ​തീ​ക​രി​ച്ച വേ​ദി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, കാ​ണി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു രാ​വി​ലെ​യും ഉ​ച്ച​യ് ക്കും ഭ​ക്ഷ​ണ​വും വൈ​കീ​ട്ടു ല​ഘു​ഭ​ക്ഷ​ണ​വു​മു​ണ്ട്. മു​ഴു​വ​ൻ സ​മ​യ ആം​ബു​ല​ൻ​സ്, ഡോ​ക്ട​ർ, ന​ഴ്സ് എ​ന്നി​വ​രു​ടെ സേ​വ​ന​വും എ​ട്ടു​പേ​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​നു​ള്ള മെ​ഡി​ക്ക​ൽ സെ​ന്‍റ​റും പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മും ഒ​രു​ക്കി. പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണു ഫ​ല​പ്ര​ഖ്യാ​പ​നം. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു വി​ധി​ക​ർ​ത്താ​ക്ക​ളെ സ​മീ​പി​ച്ചു കു​റ​വു​ക​ൾ മ​ന​സി​ലാ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

District News

ന​വീ​ക​രി​ക്കു​ന്ന ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് ഉ​പ​രോ​ധി​ച്ച് കാ​യി​ക​താ​ര​ങ്ങ​ൾ


തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഖേ​ലോ ഇ​ന്ത്യ​യു​ടെ സി​ന്ത​റ്റി​ക് ട്രാ​ക്ക് പ്രോ​ജ​ക്ട് വ​രാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​പ​രോ​ധി​ച്ച് അ​ത്‌​ല​റ്റി​ക്സ് താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ചാ​ന്പ്യ​ന്മാ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ട്രാ​ക്ക് ചു​രു​ങ്ങു​മെ​ന്നും തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​കി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.ഇ​ത് ഖേ​ലോ ഇ​ന്ത്യ​യു​ടെ സി​ന്ത​റ്റി​ക് ട്രാ​ക്ക് പ്രോ​ജ​ക്ടി​നു ത​ട​സ​മാ​കു​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​ക്ഷേ​പം.

District News

ചേ​ല​ക്ക​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​ധു​നി​കനി​ല​വാ​ര​ത്തി​ലേ​ക്ക്

ചേ​ല​ക്ക​ര: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ചേ​ല​ക്ക​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ നി​ല​വാ​ര​ത്തി​ലേ​ക്ക് . ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം വ​ഴി 84 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ഒ​പി ബ്ലോ​ക്കും പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് സ്ഥാ​പി​ച്ച സൗ​രോ​ർ​ജ പ​ദ്ധ​തി​യും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി.


കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ​റ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​ജെ. റീ​ന, തൃ​ശൂ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ടി.​പി. ശ്രീ​ദേ​വി,ഡോ.​പി. സ​ജീ​വ്കു​മാ​ർ, ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. പ​ത്മ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​യ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ശാ​ന്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ദി​വ​സേ​ന 500 മു​ത​ൽ 600 വ​രെ രോ​ഗി​ക​ളെ​ത്തി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ, മു​മ്പ് ഒ​രു വ​ലി​യ ഹാ​ളി​ൽ ഡോ​ക്ട​ർ​മാ​ർ അ​ടു​ത്ത​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും രോ​ഗി​ക​ൾ തി​ങ്ങി​നി​റ​യു​ക​യും ചെ​യ്തി​രു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.
പു​തി​യ​താ​യി നി​ർ​മി​ച്ച ര​ണ്ട് നി​ല​ക​ളി​ലാ​യു​ള്ള ഒ.​പി. ബ്ലോ​ക്കി​ൽ സ്ത്രീ​രോ​ഗ​വി​ഭാ​ഗം, ഇ​എ​ൻ​ടി, എ​ല്ലു​രോ​ഗം, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം പ്ര​ത്യേ​ക പ​രി​ശോ​ധ​നാ​മു​റി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മെ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ഫാ​ർ​മ​സി, കു​ത്തി​വ​യ്പ് കേ​ന്ദ്രം, ഫീ​ഡിം​ഗ് റൂം ​തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളും പു​തി​യ ബ്ലോ​ക്കി​ലു​ണ്ടാ​കും.

District News

ഔ​സേ​പ്പ​ച്ച​ന് ഒ​ല്ലൂ​ർ ഇ​ട​വ​ക​യു​ടെ ആ​ദ​രം

 

ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ സം​ഗീ​തസം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ന് സ്നേ​ഹാ​ദ​രം​ന​ൽ​കി


വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, ന​ട​ത്തുകൈ​ക്കാ​ര​ൻ ഷോ​ണി അ​ക്ക​ര എ​ന്നി​വ​ർ​ ചേ​ർ​ന്ന് ഔ​സേ​പ്പ​ച്ച​നെ പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും​ന​ൽ​കി ആ​ദ​രി​ച്ചു. ത​ന്‍റെ സം​ഗീ​ത​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത് ഈ ​ദേ​വാ​ല​യ​ത്തി​ൽ​നി​ന്നാ​ണെ​ന്ന് ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം ഔ​സേ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. ‘ദേ​വ​ദൂ​ത​ർ​ക്കൊ​പ്പം ഔ​സേ​പ്പ​ച്ച​നും’ എ​ന്ന പ​രി​പാ​ടി​യി​ൽ ഔ​സേ​പ്പ​ച്ച​ൻ സം​ഗീ​തസം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഗാ​ന​മേ​ള ന​ട​ന്നു. അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​എ​ഡ്വി​ൻ ഐ​നി​ക്ക​ൽ, ഫാ. ​തേ​ജ​സ് കു​ന്ന​പ്പി​ള്ളി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ഷാ​ജു പ​ടി​ക്ക​ല, ജോ​ഫി ജോ​സ് ചി​റ​മ്മ​ൽ, ജെ​യ്സ​ൻ പോ​ൾ പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

 

ഒ​ല്ലൂ​ർ പ​ള്ളി തി​രു​നാ​ൾ:എ​ട്ടാ​മി​ടം ഇ​ന്ന്


ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ ആ​റി​നും 7.30 നും ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്. 10ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ. ​ജോ​ബ് വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം​ വ​ഹി​ക്കും. റ​വ.​ഡോ. അ​നി​ൽ കോ​ങ്കോ​ത്ത് ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം. വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു ഫാ. ​പോ​ൾ തേ​ക്കാ​ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം​ വ​ഹി​ക്കും. തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ ഗാ​ന​മേ​ള​യു​ണ്ടാ​യി​രി​ക്കും.

District News

കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ യ​തീ​ന്ദ്ര​ദാ​സി​ന് സി​പി​എം സ്വീ​ക​ര​ണം​ന​ല്‍​കി

ചാ​വ​ക്കാ​ട്: സി​പി​എ​മ്മി​ല്‍​ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ഡി​സി​സി മു​ന്‍ ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യും ഗു​രു​വാ​യൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന പി. ​യ​തീ​ന്ദ്ര​ദാ​സി​ന് സി​പി​എം ചാ​വ​ക്കാ​ട് സ്വീ​ക​ര​ണം​ന​ല്‍​കി. താ​നി​പ്പോ​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യി മാ​റി​യ​താ​യി സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ല്‍ യ​തീ​ന്ദ്ര​ദാ​സ് പ​റ​ഞ്ഞു.


സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ടി. ശി​വ​ദാ​സ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​കൃ​ഷ്ണ​ദാ​സ്, എ​ന്‍.​കെ. അ​ക്ബ​ര്‍ എം​എ​ല്‍​എ, ഫി​റോ​സ് പി. ​തൈ​പ​റ​മ്പി​ല്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത്, സി. ​ഖാ​ദ​ര്‍, പി.​സി. ഷാ​ഹു, സി​പി​എം നേ​താ​ക്ക​ളാ​യ എ.​എ​ച്ച്. അ​ക്ബ​ര്‍, മാ​ലി​ക്കു​ളം അ​ബ്ബാ​സ്, എം.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ആ​നാ​പ്പു​ഴയിൽ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്രം തു​റ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ആ​നാ​പ്പു​ഴ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 36.50 ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭ​യു​ടെ 15.80 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. ഗീ​ത, വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ദി​ന​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​സ്. കൈ​സാ​ബ്, എ​ൽ​സി പോ​ൾ, ഒ.​എ​ൻ. ജ​യ​ദേ​വ​ൻ, ഷീ​ല പ​ണി​ക്ക​ശേ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ആ​ർ. ജൈ​ത്ര​ൻ, ടി.​എ​സ്. സ​ജീ​വ​ൻ, പാ​ർ​വ​തി, ഡോ.​കെ.​ജെ. ജീ​ന, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഹു​സൈ​ന്‍റെ സ​ത്യ​സ​ന്ധ​ത; വൈ​ഭ​വി​ന്‍റെ സ്വ​ർ​ണ​മാ​ല തി​രി​കെ​കി​ട്ടി


എ​റി​യാ​ട്: റോ​ഡി​ൽ​നി​ന്നും ക​ണ്ടു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു​തി​രി​കെ ന​ൽ​കി എ​റി​യാ​ട് സ്വ​ദേ​ശി​യാ​യ നീ​ല​ക്ക​രെ​ഴു​ത്ത് ഹു​സൈ​ൻ മാ​തൃ​ക​യാ​യി.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് എ​റി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്ത് റോ​ഡ് സൈ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു പ​വ​നി​ല​ധി​കം വ​രു​ന്ന സ്വ​ർ​ണ മാ​ല ഹു​സൈ​ന് ക​ള​ഞ്ഞുകി​ട്ടി​യ​ത്.


ഉ​ട​ൻ​ത​ന്നെ ബാ​ങ്കി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ഈ ​വി​വ​രം ബാ​ങ്ക് അ​ധി​കൃ​ത​ർ സ​മീ​പ​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ വാ​ട്സ്ാ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മു​ഖേ​ന ഉ​ട​മ​സ്ഥ​രാ​യ മ​തി​ല​കം താ​മ​ര​ക്കു​ള​ത്തു​ള്ള പ​ണി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ജീ​വ​ൻ വി​വ​ര​മ​റി​യു​ക​യു​മാ​യി​രു​ന്നു.


സ​ജീ​വ​ന്‍റെ മ​ക​ൻ നാ​ലുവ​യ​സു​ള്ള വൈ​ഭ​വി​ന്‍റേ​താ​യി​രു​ന്നു മാ​ല. എ​റി​യാ​ട് ആ​റാ​ട്ടു​വ​ഴി​യി​ലു​ള്ള സ​ഹോ​ദ​രി​യെ സ​ന്ദ​ർ​ശി​ച്ച് തി​രി​കെ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ഴാ​ണ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നും സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്.


ബു​ധ​നാ​ഴ്ച രാ​വി​ലെ ബാ​ങ്കി​ലെ​ത്തി സ​ജീ​വ​നും ഭാ​ര്യ​യും തെ​ളി​വു ഹാ​ജ​രാ​ക്കി ഹു​സൈ​നി​ൽ നി​ന്നും മാ​ല ഏ​റ്റു​വാ​ങ്ങി. മാ​ല തി​രി​കെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ൽ ഹു​സൈ​ന് സ്നേ​ഹസ​മ്മാ​ന​വും കൈ​മാ​റി​യാ​ണ് സ​ജീ​വ​നും ഭാ​ര്യ​യും തി​രി​കെ പോ​യ​ത്.


ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ജീ​ബ് റഹ്‌മാൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി എ.​എ​സ്. റാ​ഫി , അ​സി​സ്റ്റ​ന്‍റ്് സെ​ക്ര​ട്ട​റി സി.​പി. ത​മ്പി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണു മാ​ല കൈ​മാ​റി​യ​ത്. ഹു​സൈ​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.

District News

ഒ​ളി​മ്പ്യ​ന്‍ സ്‌​പോ​ര്‍​ട്ടിം​ഗ് എ​ഫ്സി, ഇ​രി​ങ്ങാ​ല​ക്കു​ട ടൂ​ര്‍​ണ​മെ​ന്‍റ്് പ്ര​ഖ്യാ​പ​നം ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ളി​മ്പ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഒ​ളി​മ്പ്യ​ന്‍ സ്‌​പോ​ര്‍​ട്ടിം​ഗ് എ​ഫ്സി, ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ടൂ​ര്‍​ണ​മെ​ന്‍റ്പ്ര​ഖ്യാ​പ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്ല​ബ് പ്ര​സി​ഡ​ന്‍റും മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വു​മാ​യ എം.​കെ. പ്ര​ഹ്ലാ​ദ​ന്‍, മു​ന്‍ ടി.​എ​ന്‍. ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ താ​ര​വും ക്ല​ബ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി. ജോ​സ​ഫ്, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം​പി ജാ​ക്‌​സ​ണ്‍, തൃ​ശൂ​ര്‍ ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി റോ​യ് കു​ര്യ​ന്‍, ക്ല​ബ്ബി​ന്‍റെ സ്ഥാ​പ​കാം​ഗ​ങ്ങ​ളും മു​ന്‍ സാ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളു​മാ​യ ഇ​ട്ടി മാ​ത്യു, കെ.​എ. തോ​മ​സ്, കെ.​ജെ. ഫ്രാ​ന്‍​സി​സ്, സി.​പി. അ​ശോ​ക​ന്‍, ട്ര​ഷ​റ​ര്‍ എ​ന്‍.​കെ. സു​ബ്ര​ഹ്മ​ണ്യ​ന്‍, മു​ന്‍ എം.​ജി. സ​ര്‍​വ​ക​ലാ​ശാ​ലാ ഫു​ട്‌​ബോ​ള്‍ താ​രം കെ. ​അ​ജി, ഡോ. ​സ്റ്റാ​ലി​ന്‍ റ​ഫേ​ല്‍, ഡോ. ​അ​രു​ൺ ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ "അ​ഭി​മാ​ന​സം​ഗ​മം': ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​ർ സ​മ്മേ​ളി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ​കാ​രു​ടെ കൂ​ട്ടാ​യ്മ "അ​ഭി​മാ​ന​സം​ഗ​മം" റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ പ​ണി​ക്കേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കൂ​ട്ടാ​യ്മ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.

 

ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​രു​ടെ ക​ലാ അ​വ​ത​ര​ണ​ങ്ങ​ളോ​ടെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട കൂ​ട്ടാ​യ്മ​യി​ൽ അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​മ​പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ച കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് കൂ​ട്ടാ​യ്മ ഐ​ക്യ​ദാ​ർ​ഢ്യ​വും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.


ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. കൈ​സാ​ബ് ഐ​ക്യ​ദാ​ർ​ഢ്യ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. ഗീ​ത സ്വാ​ഗ​ത​വും കൗ​ൺ​സി​ല​ർ കെ.​ആ​ർ. ജൈ​ത്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്താ​ക്ക് അ​ലി, പി.​പി. സു​ഭാ​ഷ്, പി.​ബി. ഖ​യി​സ്, വി.​എ​സ്. ദി​ന​ല്‍, ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൽ​സി പോ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

District News

പാ​ള​യം​പ​റ​മ്പി​ൽ അ​ങ്ക​ണ​വാ​ടി തുറന്നു

കാ​ടു​കു​റ്റി: പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പാ​ള​യം​പ​റ​മ്പ് സ​മ്പാ​ളൂ​ർ പു​ല​രി അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ഠ​രു​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​വി​മ​ൽ​കു​മാ​ർ, രാ​ഖി സു​രേ​ഷ്, മോ​ഹി​നി കു​ട്ട​ൻ, ലീ​ന ഡേ​വി​സ്, കെ.​സി. മ​നോ​ജ്, മോ​ളി തോ​മ​സ്, വ​ർ​ക്കി തേ​ലേ​ക്കാ​ട്ട്, ഡെ​യ്സി ഫ്രാ​ൻ​സി​സ്, ഡാ​ലി ജോ​യ്, സി​ഡി​പി​ഒ എം. ​നി​ഷ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ബി​ന്ദു ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വി​ക​സ​ന​സ​ദ​സ് നാ​ളെ


ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ വി​ക​സ​നസ​ദ​സ് നാ​ളെ രാ​ജീ​വ് ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ൽ ന​ട​ത്തും. രാ​വി​ലെ 10 ന് ​വ​യോ​ജ​നസം​ഗ​മം, 11 ന് ​തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​കസം​ഗ​മം എ​ന്നി​വ ന​ട​ക്കും. മൂ​ന്നി​ന് വി​ക​സ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ബെ​ന്നി ബഹ​നാ​ൻ എം​പി നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും എം​പി നി​ർ​വ​ഹി​ക്കും.


ന​ഗ​ര​സ​ഭ​യി​ലെ അ​തി​ദാ​രി​ദ്ര്യ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട 117 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പ്ര​തി​മാ​സ ഭ​ക്ഷ്യ കി​റ്റി​ന്‍റെ വി​ത​ര​ണ​വും ഭൂ​രേ​ഖ കൈ​മാ​റ​ലും ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ആ​ദ്യ ഗ​ഡു ധ​ന​സ​ഹാ​യ വി​ത​ര​ണ​വും സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മു​ച്ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ വി​ത​ര​ണം, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പു​തി​യ വാ​ഹ​ന​ത്തി​ന്‍റെ കൈ​മാ​റ​ൽ, തൊ​ഴി​ലു​റ​പ്പ് സം​ഗ​മം, വ​യോ​ജ​നസൗ​ഹൃ​ദ ന​ഗ​ര​സ​ഭ വ​യോ​ജ​ന‌സം​ഗ​മം, ഹ​രി​ത ക​ർ​മ​സേ​ന സം​ഗ​മം, ബാ​ല​സ​ഭസം​ഗ​മം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും വി​ക​സ​ന സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
ചെ​യ​ർ​പേ​ഴ്സ​ൻ ഷി​ബു വാ​ല​പ്പ​ൻ, ക്ര​ട്ട​റി കെ.​പ്ര​മോ​ദ്, കെ.​വി.​പോ​ൾ, ബി​ജു എ​സ്. ചി​റ​യ​ത്ത്, വി.​ഒ. പൈ​ല​പ്പ​ൻ, പ്രീ​തി ബാ​ബു, ആ​നി പോ​ൾ, ദി​പു ദി​നേ​ശ് എ​ന്നിവ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

വീ​ടു​ക​ൾ​ക്കു മു​ന്പി​ൽ വെ​ള്ള​ക്കെ​ട്ട്; പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ വീട്ടുകാർ

അ​ക​ത്തേ​ത്ത​റ: അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ 14ാം വാ​ർ​ഡി​ലെ രാ​മ​കൃ​ഷ്ണ​കോ​ള​നി അ​ഞ്ചാം​ലൈ​നി​ൽ റോ​ഡി​ലെ മ​ഴ​വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​ർ. അ​ഞ്ചാം ലൈ​നി​ലെ അ​ഞ്ച് കുടും​ബ​ങ്ങ​ളാ​ണ് ന​ട​ക്കാ​ൻ​പോ​ലും പാ​ടു​പെ​ടു​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടു​ത്തെ റോ​ഡി​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ വാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. മ​ഴ​ക്കാ​ല​ത്ത് ഇ​ത് രൂ​ക്ഷ​മാ​ണ്. വെ​യി​ൽ വ​ന്നാ​ൽ സാ​ധാ​ര​ണ വെ​ള്ളം വ​റ്റി​പ്പോ​കാ​റു​ണ്ട്.


പ​ക്ഷേ ഇ​ക്കൊ​ല്ലം വെ​യി​ൽ ക​ന​ത്തി​ട്ടും വെ​ള്ളം വ​റ്റു​ന്നി​ല്ല. വെ​ള്ളം ഒ​ഴു​കി​പ്പോ​കേ​ണ്ട ഭാ​ഗ​ത്ത് ഒ​രു വ്യ​ക്തി​യു​ടെ മ​തി​ലു​ണ്ട്. ഈ ​ത​ടസം ​ഒ​ഴി​വാ​ക്കു​ക​യോ പൈ​പ്പ് സ്ഥാ​പി​ച്ച് വെ​ള്ളം ഒ​ഴു​ക്കു​ക​യോ ചെ​യ്താ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും ഇ​തി​ന് വ്യ​ക്തി സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​ളു​ക​ൾ വ​ഴു​ക്കി​വീ​ഴു​ന്ന​തി​നൊ​പ്പം കൊ​തു​കു​ശ​ല്യ​വു​മു​ണ്ട്. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി. പ​രാ​തി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ന് ക​ള​ക്ട​ർ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.


എ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വി​ഷ​യം പ​രി​ശോ​ധി​ച്ചെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ഹ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ആ ​വ്യ​ക്തി യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും 14ാം വാ​ർ​ഡ് അം​ഗ​വും വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ എം. ​മ​ഞ്ജു മു​ര​ളി പ​റ​ഞ്ഞു. സ്വ​കാ​ര്യ​സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ സ്ഥ​ല​മു​ട​മ അ​നു​മ​തി​പ​ത്രം ന​ൽ​ക​ണം. ഇ​തി​ന് ത​യ്യാ​റ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പ്ര​ശ്നം നീ​ണ്ടു​പോ​കു​ന്ന​തെ​ന്നും വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്

District News

പാ​ർ​ക്ക് യം​ഗ് ഇ​ന്നൊ​വേ​റ്റ​ർ സ​മ്മി​റ്റ്-2025

കോ​യ​മ്പ​ത്തൂ​ർ: പാ​ർ​ക്ക് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പാ​ർ​ക്ക് യം​ഗ് ഇ​ന്നൊ​വേ​റ്റ​ർ സ​മ്മി​റ്റ്-2025 സം​ഘ​ടി​പ്പി​ച്ചു. 6 മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ അ​വ​രു​ടെ ചി​ന്താ​ശേ​ഷി, പു​തി​യ സൃ​ഷ്ടി​പ​ര​മാ​യ ക​ഴി​വു​ക​ൾ, ആ​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന അ​തു​ല്യ​മാ​യ സൃ​ഷ്ടി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു.


രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 80 സ്കൂ​ളു​ക​ളി​ൽനി​ന്നു​ള്ള 600 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ൽ ടെ​ക്നോ​ള​ജി - സ്മാ​ർ​ട്ട്, എ​യ​റോ​നോ​ട്ടി​ക്ക​ൽ ടെ​ക്നോ​ള​ജി, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ, സ്ത്രീ ​സാ​ങ്കേ​തി​ക​വി​ദ്യ, ഗ്രീ​ൻ ടെ​ക്നോ​ള​ജി, ഡി​സാ​സ്റ്റ​ർ ടെ​ക്നോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ളും ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.


മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഏ​റ്റ​വും മി​ക​ച്ച പു​തി​യ ക​ണ്ടു​പി​ടു​ത്തം അ​വ​ത​രി​പ്പി​ച്ച ഒ​രു വി​ദ്യാ​ർ​ഥി​ക്കും വി​ദ്യാ​ർ​ഥി​നി​ക്കും ഐ​എ​സ്ആ​ർ​ഒ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. പാ​ർ​ക്ക് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പി​ന്‍റെ ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് പ്ലേ​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​എം. പ്രി​ൻ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​ർ​ക്ക് എ​ജ്യു​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ്‌​സ് സി​ഇ​ഒ ഡോ. ​അ​നു​ഷ ര​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ ഡോ.​പി.​വി. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

District News

ഡോ.​ജെ. ശി​വ​കു​മാ​ര​നു ഇ​ൻ​വെ​ന്‍റ​റി ക​ൺ​ട്രോ​ള​ർ അ​വാ​ർ​ഡ്

കോ​യ​ന്പ​ത്തൂ​ർ: മ​ൾ​ട്ടി-​സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യ കെ​എം​സി​എ​ച്ച് ആ​ശു​പ​ത്രി​യു​ടെ സി​ഇ​ഒ ഡോ.​ജെ. ശി​വ​കു​മാ​ര​ന് 2025 ലെ ​ഇ​ന്ത്യ​യി​ലെ മി​ക​ച്ച ഇ​ൻ​വെ​ന്‍റ​റി ക​ൺ​ട്രോ​ള​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു. മെ​ഡി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​ലെ ഇ​ൻ​വെ​ന്‍റ​റി നി​യ​ന്ത്ര​ണ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.


മെ​ഡി​ക്ക​ൽ വാ​ർ​ത്ത​ക​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ ക​മ്പ​നി​യാ​യ ഇ​ൻ​സൈ​റ്റ്സ് കെ​യ​റാ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ൽ 30 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ച​യ​മു​ള്ള ഡോ.​ജെ. ശി​വ​കു​മാ​ര​ൻ ഹെ​ൽ​ത്ത്കെ​യ​ർ വി​ഷ​ന​റി അ​വാ​ർ​ഡ്, വേ​ൾ​ഡ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള മോ​സ്റ്റ് ഐ​ക്ക​ണി​ക് ഹെ​ൽ​ത്ത്കെ​യ​ർ ലീ​ഡ​ർ ഗ്ലോ​ബ​ൽ അ​വാ​ർ​ഡ്, ഫോ​ർ​ച്യൂ​ൺ ഗ്ലോ​ബ​ലി​ൽ നി​ന്ന് 2024 ലെ ​മി​ക​ച്ച സി​ഇ​ഒ എ​ന്നീ അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ഡോ.​ജെ. ശി​വ​കു​മാ​ര​ന്‍റെ നേ​ട്ട​ത്തി​ൽ കെ​എം​സി​എ​ച്ച് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ന​ല്ല ജി. ​പ​ള​നി​സ്വാ​മി​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​അ​രു​ൺ പ​ള​നി​സ്വാ​മി​യും അ​ഭി​ന​ന്ദി​ച്ചു.

District News

പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ലെ സു​ര​ക്ഷ:  പ​ഠ​നറി​പ്പോ​ർ​ട്ട് ഫ​ലം ക​ണ്ടി​ല്ല


ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ അ​പ​ക​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി പ​ഠ​നം​ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല.
അ​പ​ക​ട​നി​ര​ക്ക് കു​ടൂ​ത​ലു​ള്ള ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​വും ചേ​ർ​ന്ന് റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്.


പ​ത്തി​രി​പ്പാ​ല പാ​ല​പ്പു​റം, ചി​ന​ക്ക​ത്തൂ​ർകാ​വ്, ക​യ​റം​പാ​റ, പ​ത്തൊ​മ്പ​താം മൈ​ൽ, ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം, മാ​യ​ന്നൂ​ർ​പാ​ലം ജം​ഗ്ഷ​ൻ, ഒ​റ്റ​പ്പാ​ലം പ​ട്ട​ണം, ക​ണ്ണി​യം​പു​റം, മ​നി​ശ്ശീ​രി, പാ​തി​പ്പാ​റ, വാ​ണി​യം​കു​ളം, കൂ​ന​ത്ത​റ, കു​ള​പ്പു​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​പ​ക​ടം പ​തി​വാ​ണ്. പ​രി​ശോ​ധ​നാ​റി​പ്പോ​ർ​ട്ട് റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചി​ല സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ സു​ര​ക്ഷാ അ​ഥോ​റി​റ്റി മു​ഖാ​ന്ത​ര​വും ചി​ല​ത് അ​ത​ത് ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ മു​ഖാ​ന്ത​ര​വും ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.


ക​യ​റം​പാ​റ​യി​ലെ വ​ള​വി​ലു​ൾ​പ്പെ​ടെ വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലെന്നും, അ​പ​ക​ട​മേ​ഖ​ല​ക​ളി​ലൊ​ന്നും, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.​ കൂ​ടാ​തെ പാ​ത​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​തും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

District News

പി.​കെ. ദാ​സ് മെ​ഡി​ക്ക​ല്‍ കോ​ളജി​നു മി​ക​ച്ച മാ​തൃ-​ശി​ശു സൗ​ഹൃ​ദ ആ​ശു​പ​ത്രി പു​ര​സ്കാ​രം

വാ​ണി​യം​കു​ളം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച മാ​തൃ- ശി​ശു സൗ​ഹൃ​ദ ആ​ശു​പ​ത്രി​യാ​യി പി.​കെ. ദാ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


സം​സ്ഥാ​ന ആ​രോ​ഗ്യവ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മ​ദ​ര്‍ ബേ​ബി ഫ്ര​ണ്ട്‌​ലി ഹോ​സ്പി​റ്റ​ല്‍ ഇ​നീ​ഷ്യേ​റ്റീ​വ് (എം​ബി​എ​ഫ്എ​ച്ച്‌​ഐ) അം​ഗീ​കാ​ര​മു​ള്ള ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.


ജി​ല്ല​യി​ല്‍ ഈ ​അം​ഗീ​കാ​ര​മു​ള്ള ഏ​ക ആ​ശു​പ​ത്രി കൂ​ടി​യാ​ണ്. നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍, കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ വ​കു​പ്പ്, ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ്, നാ​ഷ​ണ​ല്‍ നീ​യോ​ണ​റ്റോ​ള​ജി ഫോ​റം കേ​ര​ള, യു​ണി​സെ​ഫ്, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സ്, കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഒ​ബ്‌​സ്‌​ടെ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി, ഡി ​എം​ഇ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് ആ​ശു​പ​ത്രി​ക​ളെ അം​ഗീ​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.


തി​രു​വ​ന​ന്ത​പു​ര​ത്തു​ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ല്‍​നി​ന്ന് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​സി.​എ​ച്ച്. മി​നി, ഡോ. ​അ​നീ​ഷ എ​സ്. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

District News

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കും; ജി​ല്ലാ പൊ​തു​ജ​നാ​രോ​ഗ്യ​സ​മി​തി യോ​ഗം ചേ​ർ​ന്നു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പൊ​തു​ജ​നാ​രോ​ഗ്യ​സ​മി​തിയോ​ഗം ചേ​ർ​ന്നു.
ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ വി​വി​ധ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നീട്ടു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.


അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം നാ​ല് കേ​സു​ക​ളും, ബ്രൂ​സെ​ല്ലോ​സി​സ്, മീ​ലി​യോ​ഡോ​സി​സ് എ​ന്നി​വ ഓ​രോ കേ​സു​ക​ളു​മാ​ണ് ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ളജ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ​ത്തി​നു​ള്ള സിറം ല​ഭ്യ​മാ​ണെ​ന്നു ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.


മ​ഞ്ഞ​പ്പി​ത്ത രോ​ഗം ബാ​ധി​ച്ച​വ​ർ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യാ​തെ​യി​രി​ക്കു​ന്ന​ത് (ഐ​സോ​ലേ​ഷ​ൻ) രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ട​രാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നു സ​മി​തി വി​ല​യി​രു​ത്തി.


ഇ​തു​ത​ട​യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും രോ​ഗം ചി​കി​ത്സി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കാ​വ്യ ക​രു​ണാ​ക​ര​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ർ​വേ​ദം) ഡോ. ​ആ​ഗ്ന​സ്, പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​ബി.​ശ്രീ​റാം, ഹോ​മി​യോ വി​ഭാ​ഗം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​വി​ത, വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ൾ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

District News

മ​ല​യാ​ള​ക​വി​ത​ക​ൾ​ക്കു മോ​ഹി​നി​യാ​ട്ട ആ​വി​ഷ്കാ​ര​വു​മാ​യി സൂ​ര്യ​കാ​ന്തി


തൃ​ശൂ​ർ: കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ മ​ല​യാ​ള​ക​വി​ത​ക​ൾ​ക്കു മോ​ഹി​നി​യാ​ട്ട ആ​വി​ഷ്കാ​ര​വു​മാ​യി സൂ​ര്യ​കാ​ന്തി സം​ഗീ​ത​നൃ​ത്ത​സ​ഭ​യു​ടെ മോ​ഹി​നി​യാ​ട്ട രം​ഗ​വേ​ദി​യാ​യ സ​പ​ര്യ.


"കാ​വ്യാ​നു​ഭൂ​തി'​യെ​ന്ന പേ​രി​ൽ നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​നു റീ​ജ​ണ​ൽ തി​യ​റ്റ​റി​ലാ​ണ് പ​രി​പാ​ടി. ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍റെ "മീ​ര പാ​ടു​ന്നു', സു​ഗ​ത​കു​മാ​രി​യു​ടെ "കൃ​ഷ്ണ നീ ​എ​ന്നെ അ​റി​യി​ല്ല', ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ 'സു​ര്യ​കാ​ന്തി' ക​വി​ത​ക​ൾ​ക്കു യ​ഥാ​ക്ര​മം ക​ലാ​മ​ണ്ഡ​ലം ഡോ. ​നി​ഖി​ല വി​നോ​ദ്, മ​ഹാ​ല​ക്ഷ്മി അ​നൂ​പ്, മീ​ര ശ്രീ​നാ​രാ​യ​ണ​ൻ എ​ന്നി​വ​രും ഇ​ട​ശേ​രി​യു​ടെ "പൂ​ത​പ്പാ​ട്ട്' അ​വ​ത​ര​ണ​ത്തി​ൽ കാ​വ്യ​ദീ​പ​ക്, അ​രു​ണി​മ പ്ര​മോ​ദ്, ക​ലാ​മ​ണ്ഡ​ലം റി​യ രാ​ജ്, ന​ന്ദ​ന ബി.​പ​ണി​ക്ക​ർ, അ​ഞ്ജ​ലി വി. ​കൃ​ഷ്ണ, അ​പൂ​ർ​വ, ഹ​രി​ന​ന്ദ, ഗൗ​രി​നാ​യ​ർ, ന​ന്ദി​ത സ​രേ​ഷ് എ​ന്നി​വ​രും രം​ഗ​ത്തെ​ത്തും. ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി, ക​ലാ​മ​ണ്ഡ​ലം അ​ക്ഷ​ര ബി​ജീ​ഷ്, ക​ലാ​മ​ണ്ഡ​ലം നി​ഖി​ല വി​നോ​ദ് എ​ന്നി​വ​രാ​ണു ക​വി​ത​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.


സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ സാം​സ്‌​കാ​രി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ക​രി​വെ​ള്ളൂ​ർ മു​ര​ളി അ​ധ്യ​ക്ഷ​നാ​കും. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്‌​ണ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​കും. ഡോ. ​എ​ൻ.​ആ​ർ. ഗ്രാ​മ​പ്ര​കാ​ശ്, ഫാ. ​തോ​മ​സ് ച​ക്കാ​ല​മ​റ്റ​ത്ത്, പ്ര​ഫ. ജോ​ർ​ജ് എ​സ്. പോ​ൾ, ദീ​പ നി​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം അ​ക്ഷ​ര ബി​ജീ​ഷ്, ബി​ജീ​ഷ് കൃ​ഷ്ണ, സു​ധീ​ർ തി​ല​ക്, ജി. ​ദീ​പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം

വ​ട​ക്ക​ഞ്ചേ​രി: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് ക്ഷേ​മ​പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും സെ​ക്്ഷ​ൻ- 42 ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ വ​ട​ക്ക​ഞ്ചേ​രി ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ൺ​സി​ൽ മെം​ബ​ർ കെ.​പി. സ​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് എ​സ്ഐ ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.


അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ന​വാ​യ​ത്ത്, ഏ​രി​യ സെ​ക്ര​ട്ട​റി ഗ​ഫ​റു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ശ​ബ​രീ​ഗി​രീ​ശ​ൻ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സി. ​പി. ജ​യ​ശ​ങ്ക​ർ, പി.​ജെ. ജെ​യിം​സ്, ച​ന്ദ്ര​ൻ, ടി.​വി. അ​ന്ന​മ്മ പ്ര​സം​ഗി​ച്ചു.

District News

വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം


കൊ​ല്ല​ങ്കോ​ട്:​ സ്കൂ​ളി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ബൈ​ക്കി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യ പ​രാ​തി​യി​ൽ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. സ​മ​ർ​ഥ​മാ​യി ഓ​ടി​ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി അ​റി​യി​ച്ച​തി​നി​ടെ തു​ട​ർ​ന്ന് യു​വാ​ക്ക​ൾ​ക്കാ​യി തെ​രി​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സം​ഭ​സ്ഥ​ല​ത്തെ​ത്തി സ​മീ​പ​വീ​ടു​ക​ളി​ലെ സി​സി ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ വ​ണ്ടി ന​മ്പ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

District News

മണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം നാളെ തുടങ്ങും

മ​ണ്ണാ​ർ​ക്കാ​ട്: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 1,3,4,5 തി​യ​തി​ക​ളി​ൽ കെ​ടി​എം ഹൈ​സ്കൂ​ളി​ലും ജി​എം​യു​പി സ്കൂ​ളി​ലും എ​എ​ൽ​പി സ്കൂ​ളി​ലു​മാ​യി ന​ട​ക്കും. ഉ​റു​ദു ക​ലോ​ത്സ​വ​വും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ക്കും. ത​മി​ഴ് ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത് അ​ട്ട​പ്പാ​ടി മ​ട്ട​ത്തു​കാ​ട് ഗ​വ. ഹൈ​സ്‌​കൂ​ളാ​ണ്.


ന​വം​ബ​ർ ഒ​ന്ന് രാ​വി​ലെ 9 ന് ​മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി. ​അ​ബൂ​ബ​ക്ക​ർ പ​താ​ക ഉ​യ​ർ​ത്തി ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 3 ന് ​രാ​വി​ലെ 9.30 ന് ​പ്ര​ധാ​ന​വേ​ദി​യി​ൽ കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം 5 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ജി​ല്ല​യാ​യ മ​ണ്ണാ​ർ​ക്കാ​ട് ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 125 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 5348 പേർ 351 ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കു​ം.

District News

പ്രതീക്ഷയോടെ കർഷകർ; ന​ല്ലേ​പ്പി​ള്ളി​യി​ൽ ന​ടീ​ൽപ​ണി​ക​ൾ​ക്കു തു​ട​ക്ക​മാ​യി

ചി​റ്റൂ​ർ: ജ​ല​സേ​ച​ന ക​നാ​ലു​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ കു​ഴ​ൽ​കി​ണ​റു​ക​ളി​ൽനി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ന​ടീ​ൽ പ​ണി​ക​ൾ തു​ട​ങ്ങി. കു​ള​ത്തി​ലെ വെ​ള്ള​ത്തി​ലും മ​ഴ​യി​ൽ കി​ട്ടു​ന്ന വെ​ള്ളം കൊ​ണ്ടും ട്രാ​ക്ട​റി​ൽ ഉ​ഴു​ത് മ​റി​ച്ച് നി​ര​പ്പാ​ക്കി ഒ​രു മാ​സം മു​മ്പ് ത​യ്യാ​റാ​ക്കി​യ ഞാ​റ്റ​ടി​യി​ൽ നി​ന്നു​ള്ള ഞാ​റു​പ​റി​ച്ച് ന​ടീ​ൽ പ​ണി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

സി​ആ​ർ ഇ​ന​ത്തി​ൽ​പെ​ട്ട മൂ​പ്പ് കൂ​ടി​യ വി​ത്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഞാ​റി​ൽ ഒ​രു മാ​സം മൂ​പ്പ് ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ടു​ള്ള നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും. ആ​ദ്യം ന​ടീ​ൽ പ​ണി​ക​ൾ ന​ട​ത്തു​ന്ന​തു​കൊ​ണ്ട് നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ കൃ​ഷി​പ്പ​ണി​ക്കു ല​ഭി​ക്കു​ന്നു​ണ്ട്. ആ​ദ്യം കൊ​യ്ത്ത് ന​ട​ത്തു​ന്ന​വ​ർ​ക്ക് വൈ​ക്കോ​ലി​ന് മു​ന്തി​യ വി​ല ല​ഭി​ക്കും. കൂ​ടാ​തെ സ​പ്ലേ​കോ​വി​ന് കൊ​ടു​ക്കു​ന്ന നെ​ല്ലി​ന് ആ​ദ്യ ഗ​ഡു​വി​ൽ നി​ന്ന് പ​ണം ല​ഭി​ക്കു​ക​യും ചെ​യ്യും. മാ​ർ​ച്ച് ആ​ദ്യആ​ഴ്ച ത​ന്നെ കൊ​യ്ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ട്ട​പ്പ​ള്ളം ക​ർ​ഷ​ക​ർ.

District News

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോഗം


പാ​ല​ക്കാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ. കൃ​ഷ്ണ​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. പ​ന്പാ​വാ​സ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ മ​ധു ദ​ണ്ഡ​പാ​ണി, കെ​ടി​യു​സി-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. സു​രേ​ഷ്, സു​ന്ദ​ര​ൻ കാ​ക്ക​ത്ത​റ, രാ​ജേ​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി, ബി​ജു പു​ഴ​ക്ക​ൽ പ്ര​സം​ഗി​ച്ചു.

District News

സ്കൂ​ൾ കി​യോ​സ്ക് ആ​രം​ഭി​ച്ചു

അ​ല​ന​ല്ലൂ​ർ: സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ല​ന​ല്ലൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ത​ണ​ൽ എ​ന്ന പേ​രി​ൽ സ്കൂ​ൾ കി​യോ​സ്ക് ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ല​ഘു​ഭ​ക്ഷ​ണം, ചാ​യ, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ, ജ്യൂ​സ്, മി​ഠാ​യി, നോ​ട്ടു​ബു​ക്ക്, പേ​ന, മ​റ്റ് സ്റ്റേ​ഷ​ന​റി വ​സ്തു​ക്ക​ൾ എ​ന്നി​വ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭി​ക്കും.


സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​യോ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബി​നു​മോ​ൾ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ തെ​ക്ക​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്ന സ​ത്താ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

District News

പാലക്കാട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം തുടങ്ങി


പാ​ല​ക്കാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല എ​ഇ​ഒ ര​മേ​ശ് പാ​റ​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്സ് പ​ന​ക്ക​ൽ സി​എം​ഐ സ്വാ​ഗ​തം പ​റ​ഞ്ഞു.

ജ​നാ​ർ​ദ​ന​ൻ പു​തു​ശേ​രി മു​ഖ്യാ​ഥി​തി​യാ​യി. മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തം​ഗം എ. ​അ​ബു​താ​ഹി​ർ, അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എ.​ജെ. ശ്രീ​നി, സി.​കെ. പ്രീ​ത, എം. ​കൃ​ഷ്ണ​ദാ​സ്, ലി​ന്‍റോ എം. ​വേ​ങ്ങ​ശേ​രി, ടി.​കെ. അ​ബ്ദു​ൾ ഷു​ക്കൂ​ർ, എം.​കെ. മു​ബാ​റ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഷ​രീ​ഫ്, കെ.​സി.​ശു​ഭ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം : അ​ടി​യ​ന്ത​ര സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ങ്ങ​ള്‍​

അ​ടി​യ​ന്ത​ര സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ങ്ങ​ള്‍​


അടി​മാ​ലി: മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തെത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി ല​ക്ഷംവീ​ട് പ്ര​ദേ​ശ​ത്തുനി​ന്നു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ൽ. ത​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​നു​ള്‍​പ്പെ​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തും വൈ​കു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ല്‍സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നും കു​ടും​ബ​ങ്ങ​ള്‍ പ​റ​യു​ന്നു.


മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം ഉ​ണ്ടാ​യി​ട്ട് ആ​റു ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. എ​ട്ടു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ആ​കെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന് മു​ക​ള്‍ ഭാ​ഗ​ത്ത് ഇ​നി​യും ഇ​ടി​യാ​ന്‍ സാ​ധ്യ​യു​ള്ള മ​ണ്ണു​ള്ള​തും ഇ​വി​ടെ വി​ള്ള​ല്‍ രൂ​പം കൊ​ണ്ടി​ട്ടു​ള്ള​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

 
വീ​ണ്ടും മ​ല​യി​ടി​ഞ്ഞാ​ല്‍ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കും. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് നാ​ല്‍​പ്പ​തി​ന​ടു​ത്ത കു​ടും​ബ​ങ്ങ​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ത​ന്നെ ക​ഴി​യു​ന്ന​ത്.
സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​നൊ​പ്പം പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ​പാ​ത അ​ഥോ​റ​റ്റി​യു​ടെ ഇ​ട​പെ​ട​ല്‍ കൂ​ടി ഉ​ണ്ടാ​ക​ണം. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മൊ​ക്കെ ദു​രി​ത​ബാ​ധി​ത​രി​ല്‍ ഉ​ണ്ടെ​ന്നി​രി​ക്കെ അ​ധി​കനാൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ തു​ട​രാ​നാ​കി​ല്ലെ​ന്നും കു​ടും​ബ​ങ്ങ​ള്‍ പ​റ​യു​ന്നു.

 

അ​ടി​മാ​ലി ഭാ​ഗ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ട് ഒ​രാ​ഴ്ച

അ​ടി​മാ​ലി: മ​ണ്ണി​ടി​ച്ചി​ലി​നെത്തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത - 85ല്‍ ​അ​ടി​മാ​ലി ഭാ​ഗ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ട് ഒ​രാ​ഴ്ച്ച​യാ​കു​ന്നു. ക​ഴി​ഞ്ഞ വെ​ള്ള​യാ​ഴ്ച്ച രാ​ത്രി​യ​ലാ​ണ് ല​ക്ഷം വീ​ട് ഭാ​ഗ​ത്ത് ആ​ദ്യ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. ഈ ​മ​ണ്ണ് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെയാണ് ശ​നി​യാ​ഴ്ച്ച രാ​ത്രി​യി​ല്‍ വ​ലി​യ മ​ണ്ണി​ടി​ച്ചി​ല്‍ സം​ഭ​വി​ച്ച​ത്. ഇ​ടി​ഞ്ഞെ​ത്തി​യ മ​ണ്ണ് ദേ​ശീ​യ​പാ​ത​യി​ല്‍ ത​ന്നെ കൂ​ടിക്കി​ട​ക്കു​ക​യാ​ണ്. മ​ണ്ണ് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.


കൂ​മ്പ​ന്‍​പാ​റ​യി​ല്‍നി​ന്നും അ​ടി​മാ​ലി ടൗ​ണി​ല്‍ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തുനി​ന്നു​മാ​ണ് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് നി​ല​വി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന​ത്. പു​ന​ര​ധി​വാ​സ കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​കാ​തെ ഇ​ടി​ഞ്ഞെ​ത്തി​യ മ​ണ്ണ് നീ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ല​പാ​ട്.


ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണ് നീ​ക്കാ​ന്‌ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ചെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജോ​ലി​ക​ള്‍ ന​ട​ത്തി​യി​ല്ല.


ഇ​ടു​ങ്ങി​യ​തും ക​യ​റ്റ​വും വ​ള​വും നി​റ​ഞ്ഞ​തു​മാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചുവി​ട്ടി​ട്ടു​ള്ള​ത്. നി​ര​ന്ത​രം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​യാ​ല്‍ ഇ​ട​വ​ഴി​ക​ള്‍ വേ​ഗ​ത്തി​ല്‍ ത​ക​രാ​നും സാ​ധ്യ​ത ഉ​ണ്ട്. ബ​സ​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ചെ​റു​വ​ഴി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്.

 

ലക്ഷംവീട് നഗറിനെ ര​ണ്ട് സോ​ണാ​യി തി​രി​ച്ച് വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ട്


അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ അ​ടി​മാ​ലി ല​ക്ഷം​വീ​ട് ന​ഗ​റി​നെ ര​ണ്ട് സോ​ണാ​യി തി​രി​ച്ച് വി​ദ​ഗ്ധ​സ​മി​തി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട്.
മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ശേ​ഷം പ്ര​ദേ​ശ​ത്തി​​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ന്‍ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മ​തി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ല​ക്ഷം​വീ​ട് ന​ഗ​റി​നെ ര​ണ്ട് സോ​ണാ​യി തി​രി​ച്ചി​ട്ടു​ള്ള​ത്.
അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ റെ​ഡ് സോ​ണാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ ഭാ​ഗ​മാ​ണ് ഇ​ത്.


ഇ​വി​ടെ 24 കു​ടും​ബ​ങ്ങ​ളാ​ണ് ത​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​ന് അ​പ്പു​റ​മു​ള്ള ഉ​യ​ര്‍​ന്ന​ പ്ര​ദേ​ശ​ത്തെ അ​പ​ക​ടസാ​ധ്യ​ത കു​റ​ഞ്ഞ ഓ​റ​ഞ്ച് സേ​ണാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 25 കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. റെ​ഡ് സോ​ണാ​യി ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തേ​ക്ക് കു​ടും​ബ​ങ്ങ​ള്‍​ക്ക് ത​ത്കാ​ലം തി​രി​കെവ​രാ​ന്‍ ക​ഴി​യി​ല്ല.


ഓ​റ​ഞ്ച് സോ​ണാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് കു​ടും​ബ​ങ്ങ​ളെ തി​രി​കെ അ​യ​യ്ക്കാ​മെ​ന്ന് ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ര്‍ വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍​ക്കും പ​ഞ്ചാ​യ​ത്തി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.


എ​ന്നാ​ല്‍ ക്യാ​മ്പു​ക​ളി​ല്‍നി​ന്ന് ഈ ​കു​ടും​ബ​ങ്ങ​ള്‍ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ പോ​യി​ട്ടി​ല്ല. ഇ​ടി​ഞ്ഞ ഭാ​ഗ​ത്തോ​ട് ചേ​ര്‍​ന്ന് വീ​ണ്ടും ഇ​ടി​യാ​ന്‍ ത​ക്ക​രീ​തി​യി​ല്‍ മ​ണ്ണ് അ​വ​ശേ​ഷി​ക്കു​ന്ന​തും പ്ര​ദേ​ശ​ത്ത് വി​ള്ള​ല്‍ രൂ​പം കൊ​ണ്ടി​ട്ടു​ള്ള​തു​മാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം. ഇ​ന്ന് ക​ള​ക​്‌ടറേറ്റി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് ദുരിതാശ്വാസ ക്യാ​മ്പി​ല്‍ പ​ട്ടി​ണിസ​മ​രം


അടി​മാ​ലി: മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തെത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി സ​മ​ര​ത്തി​ൽ. ദു​ര​ന്തം ന​ട​ന്ന് ആറു ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പു​ന​ര​ധി​വാ​സ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ട്ടി​ണിസ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.


പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണിസ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ലാ ക​ള​ക്ട​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നി​ലൂ​ടെ കു​ടും​ബ​ങ്ങ​ളു​മാ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​മാ​യും ക​ള​ക്ട​ര്‍ ആ​ശ​യ വി​നി​മ​യം ന​ട​ത്തി.​


ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ന്‍​മേ​ല്‍ കു​ടും​ബ​ങ്ങ​ള്‍ താ​ത്്കാ​ലി​ക​മാ​യി പ​ട്ടി​ണിസ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണിമൂ​ലം മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​ത്.

 

പ്രശ്നങ്ങൾക്ക്പ​രി​ഹാ​രം കാ​ണു​ം:എം.​എം. മ​ണി എംഎ​ല്‍എ


അ​ടി​മാ​ലി: അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തെത്തു​ട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​മെ​ന്ന് എം.എം. മ​ണി എം​എ​ൽ​എ അ​റി​യി​ച്ചു.


അ​ടി​മാ​ലി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും മ​ണ്ണി​ടി​ച്ചി​ല്‍ മേ​ഖ​ല​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് എം​എ​ൽ​എ അ​ടി​മാ​ലി​യി​ലെ സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലെ​ത്തി​യ​ത്.


ഇ​ന്ന് ക​ള​ക്‌​ടറേ​റ്റി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കു​ടും​ബ​ങ്ങ​ളു​ടെ ആ​കു​ല​ത​ക​ള്‍ അ​റി​യി​ക്കു​മെ​ന്നും എം​എ​ല്‍എ ​അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ല്‍ മേ​ഖ​ല​യി​ലും എംഎ​ല്‍എ​ല്‍എ ​സ​ന്ദ​ർശ​നം ന​ട​ത്തി.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

രാ​ജാ​ക്കാ​ട്: രാ​ജ​കു​മാ​രി​ക്കു സ​മീ​പം ഇ​ട​മ​റ്റ​ത്ത് ബ​ന്ധു​ക്ക​ൾ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. വ​ണ്ണ​പ്പു​റം ഏ​നാ​ന​ല്ലൂ​ർ മ​ലേ​ക്കു​ടി റോ​യി​യു​ടെ മ​ക​ൻ ആ​ന്‍റു (27) വാ​ണു മ​രി​ച്ച​ത്.

 

പ​രി​ക്കേ​റ്റ ബ​ന്ധു​ക്ക​ളാ​യ ജെ​യ്സ​ണ്‍, ജോ​മോ​ന്‍ മാ​ത്യു, ജോ​സ​ഫ്, ജോ​ര്‍​ജ് ജോ​സ​ഫ്, ഷാ​ജി എം. ​കു​ര്യ​ൻ എ​ന്നി​വ​രെ രാ​ജാ​ക്കാ​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്കും പി​ന്നീ​ട് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. പ​ണി​ക്ക​ൻ​കു​ടി​യി​ലെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കവെ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.


രാ​ജ​കു​മാ​രി ഇ​ട​മ​റ്റം ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണംവിട്ട് സ​മീ​പ​ത്തു​ള്ള പ്ലാ​വി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. രാ​ജാ​ക്കാ​ട് സി​ഐ വി. ​വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ആ​ന്‍റു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. മ​രി​ച്ച ആ​ന്‍റു ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം ക​ഴി​ഞ്ഞ് യു​കെ​യ്ക്കു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. അ​മ്മ: റെ​യ്ച്ച​ൽ ജോ​സ​ഫ് മേ​ലു​കാ​വ് പ​ന​ച്ചി​ക്കാ​ട്ട് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​പ്പ​ൻ (ന​ഴ്സ്, ന്യൂ​സി​ലാ​ൻ​ഡ്), ലാ​റ ട്രി​സ റോ​യി (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി).

District News

സ്ഫെ​റി​ക്ക​ൽ വാ​ൽ​വി​ലെ ചോ​ർ​ച്ച അ​തീ​വ​ഗു​രു​ത​രം

 


തൊ​ടു​പു​ഴ: മൂ​ല​മ​റ്റ​ത്തെ അ​ഞ്ച്, ആ​റ് ന​ന്പ​ർ ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​പ്സ്ട്രീം സീ​ലു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് അ​ടു​ത്ത​മാ​സം 11 മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി നി​ല​യം അ​ട​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ജ​ന​റേ​റ്റ​റു​ക​ളി​ലെ സീ​ലു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു മൂ​ലം സ്ഫെ​റി​ക്ക​ൽ വാ​ൽ​വി​ൽനി​ന്നു പ​രി​ധി​യി​ല​ധി​ക​മു​ള്ള വെ​ള്ള​ത്തി​ന്‍റെ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ഡൗ​ണ്‍​സ്ട്രീം ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സു​ര​ക്ഷി​ത​മാ​യി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​നി​ല​യം പൂ​ർ​ണ​മാ​യും അ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്.


മെ​യി​ൻ ഇ​ൻ​ലെ​റ്റ് വാ​ൽ​വു​ക​ളു​ടെ അ​റ്റ​കു​റ്റപ്പ​ണി യ​ഥാ​സ​മ​യം ന​ട​ത്താ​തി​രി​ക്കു​ന്ന​ത് നി​ല​യ​ത്തി​ന്‍റെ സു​ര​ക്ഷ​യെത​ന്നെ ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 4, 5, 6 ന​ന്പ​ർ ജ​ന​റേ​റ്റ​റു​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ബ​ട്ട​ർ​ഫ്ളൈ വാ​ൽ​വി​ന്‍റെ ര​ണ്ടാം ന​ന്പ​റി​ൽ കൂ​ടു​ത​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. ഇ​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഇ​ൻ​ടേ​ക്ക് ഷ​ട്ട​ർ താ​ഴ്ത്തു​ക​യും പ​വ​ർ ട​ണ​ൽ പൂ​ർ​ണ​മാ​യി ഡ്രെ​യി​ൻ ചെ​യ്യു​ക​യും വേ​ണം.


എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്തനി​ല​യി​ൽ കാ​ല​വ​ർ​ഷ സ​മ​യ​ത്ത് ഇ​വി​ടെ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ക​യും വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ന​വം​ബ​ർ. ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഇ​തി​നു പ​ക​രം വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ ഷ​ട്ട്ഡൗ​ണ്‍ കാ​ല​ത്തെ വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് ബോ​ർ​ഡ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ജ​ന​റേ​റ്റ​റു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ക​യും തു​റ​ന്നു​വി​ടേ​ണ്ട​താ​യും വ​രു​മാ​യി​രു​ന്നു. വേ​ന​ലി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണ​വും ജ​ല​സേ​ച​ന സൗ​ക​ര്യം മു​ൻനി​ർ​ത്തി​യും കാ​ല​വ​ർ​ഷം തി​മി​ർ​ത്തു​പെ​യ്യു​ന്ന​തും മൂ​ല​മാ​ണ് അ​റ്റ​കു​റ്റ​പ​ണി നീ​ട്ടി​വ​ച്ച​ത്.​
മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ 130 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണു​ള്ള​ത്.


പെ​ൻ​സ്റ്റോ​ക്കി​ലൂ​ടെ ട​ർ​ബൈ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ​വ​ർ​ഹൗ​സി​ൽ മെ​യി​ൻ ഇ​ൻ​ലെ​റ്റ് വാ​ൽ​വു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി പ​വ​ർ​ഹൗ​സി​ൽ 1600 മി​ല്ലി​മീ​റ്റ​ർ വ്യാ​സ​മു​ള്ള സ്ഫെ​റി​ക്ക​ൽ വാ​ൽ​വു​ക​ളാ​ണ് മെ​യി​ൻ ഇ​ൻ​ലെ​റ്റ് വാ​ൽ​വു​ക​ളാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ഈ ​വാ​ൽ​വു​ക​ളി​ൽ സ​ർ​വീ​സ് ഡൗ​ണ്‍​സ്ട്രീം സീ​ലും മെ​യി​ന്‍റ​ന​ൻ​സ് അ​പ്സ്ട്രീം സീ​ലു​ക​ളു​മാ​ണു​ള്ള​ത്. ജ​ന​റേ​റ്റ​റു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നു ഡൗ​ണ്‍​സ്ട്രീം സീ​ൽ സ്വ​യം പ്ര​വ​ർ​ത്തി​ച്ച് ട​ർ​ബൈ​നി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യും.
ഡൗ​ണ്‍​സ്ട്രീം ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​പ്പ്സ്ട്രീം സീ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും കെഎസ്ഇ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

District News

ഉ​ടു​ന്പ​ന്നൂ​രി​ൽ ആ​രു വാ​ഴും ?

ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്


കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പു​റ​മേ വ​ന​മേ​ഖ​ല​യും സെ​റ്റി​ൽ​മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ഉ​ടു​ന്പ​ന്നൂ​ർ. വ​ന്യ​മൃ​ഗ​ശ​ല്യ​വും പ്ര​കൃ​തിക്ഷോ​ഭ​ങ്ങ​ളും പ​ല​പ്പോ​ഴും ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കൈ​യാ​ളു​ന്ന​ത്. 16 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം - 9, സി​പി​ഐ - 2, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം - 1, ​കോ​ണ്‍​ഗ്ര​സ് - 2 കേ​ര​ള​കോ​ണ്‍​ഗ്ര​സ് -1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല. ഇ​ത്ത​വ​ണ ഒ​രു വാ​ർ​ഡുകൂ​ടി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.  

 

നേ​ട്ട​ങ്ങ​ൾ

• മി​ക​ച്ച പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​രാ​ജ് ട്രോ​ഫി പു​ര​സ്കാ​രം, മാ​ലി​ന്യമു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ 8 അ​വാ​ർ​ഡു​ക​ൾ നേ​ടി
• ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ
• കെഎസ്ആ​ർ​ടി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ന​ട​പ്പാ​ക്കി.
• കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ലാ​ബോ​റ​ട്ട​റി കെ​ട്ടി​ടം നി​ർ​മി​ച്ചു.
• സി​എം​ഡി​ആ​ർ​എ​ഫ് മാ​തൃ​ക​യി​ൽ ദു​രി​താ​ശ്വാ​സ​നി​ധി രൂ​പീ​ക​രി​ച്ച് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് 10000 രൂ​പ വ​രെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം.
• കാ​ർ​ഷി​കമേ​ഖ​ല​യി​ൽ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് പ​ച്ച​ക്ക​റി കൃ​ഷി​യും പു​ഷ്പ​കൃ​ഷി​യും ന​ട​പ്പാ​ക്കി.
• ചെ​റു​തേ​ൻ ബ്രാ​ന്‍ഡ് ചെ​യ്ത് ഉ​ടു​ന്പ​ന്നൂ​ർ ഹ​ണി എ​ന്ന പേ​രി​ൽ വി​പ​ണി​യി​ൽ എ​ത്തി​ച്ചു.
• മി​ക​വ് എ​ന്ന പേ​രി​ൽ മ​നഃ​ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ പ​ഠ​നസ​ഹാ​യ പ​ദ്ധ​തി​യോടൊപ്പം എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പി​നും ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കാ​യി​കപ​രി​ശീ​ല​ന​ത്തി​നും പ്ര​ത്യേ​ക അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് പ​രി​ശീ​ല​നം ന​ൽ​കിവ​രു​ന്നു.
• അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി പൂ​ന്പാ​റ്റ എ​ന്ന പേ​രി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി വ​ർ​ണോ​ത്സ​വം എ​ന്ന പേ​രി​ലും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ.
• വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഉ​ല്ലാ​സ​ക്കൂ​ട് എ​ന്ന കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പ്ര​ത്യേ​ക വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കി.
• വ​നി​ത​ക​ൾ​ക്കാ​യി അ​വ​ൾ​ക്കൊ​പ്പം എ​ന്ന പേ​രി​ൽ 51 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം, ഉ​പ്പു​കു​ന്നി​ൽ പു​തി​യ മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ നി​ർ​മി​ച്ചു.

 

കോ​ട്ട​ങ്ങ​ൾ


• ഉ​ടു​ന്പ​ന്നൂ​രി​ലെ നൂ​റോ​ളം ക​ട​മു​റി​ക​ൾ​ക്ക് കെ​ട്ടി​ട ന​ന്പ​ർ ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല.
കെ​ട്ടി​ട ന​ന്പ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ക്കാ​നോ ബാ​ങ്ക് വാ​യ്പ എ​ടു​ക്കു​വാ​നോ ക​ഴി​യു​ന്നി​ല്ല.
• പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.
• ക​ളി​ക്ക​ളനി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
• ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ 100ൽ ​താ​ഴെ വീ​ടു​ക​ൾ ആ​ണ് അ​നു​വ​ദി​ച്ച​ത്.
• ബ​ഡ്സ് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ കെ​ട്ടി​ടം കാ​ടു​ക​യ​റി കി​ട​ക്കു​ന്നു.
•ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ൽ ആ​ശു​പ​ത്രി, ടാ​ക്സി സ്റ്റാ​ൻ​ഡ്, പൊ​തു​ശ്മ​ശാ​നം, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വ സ്ഥാ​പി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല.
• തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും ഹ​രി​ത ക​ർ​മ​സേ​ന ക​ണ്‍​സോ​ർ​ഷ്യ​ത്തി​ലും തി​രി​മ​റി ന​ട​ത്തി.
• ജ​ന​കീ​യ ഹോ​ട്ട​ൽ സ​ബ്സി​ഡി ന​ൽ​കാ​ത്ത​തി​നാ​ൽ അ​ട​ച്ചു​പൂ​ട്ടി.

District News

കു​ഞ്ഞു​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചു: മു​ഖ്യ​സാ​ക്ഷി

തൊ​ടു​പു​ഴ: മു​ത്ത​ച്ഛ​ന്‍റെ ക്രൂ​ര​ത​യി​ൽ വെ​ന്തു​മ​രി​ച്ച കു​ഞ്ഞു​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചെ​ന്നും ത​ന്‍റെ ക​ട​മ നി​റ​വേ​റ്റി​യെ​ന്നും മു​ഖ്യ സാ​ക്ഷി​യും കൊ​ല്ല​പ്പെ​ട്ട ഫൈ​സ​ലി​ന്‍റെ അ​യ​ൽ​വാ​സി​യു​മാ​യ ക​ല്ലു​റു​ന്പി​ൽ രാ​ഹു​ൽ രാ​ജ്.


രാ​ഹു​ൽ വി​ധി കേ​ൾ​ക്കു​ന്ന​തി​നാ​യി മു​ട്ടം കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. തീ ​ആ​ളി​പ്പ​ട​ർ​ന്ന വീ​ട്ടി​ലേ​ക്ക് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് രാ​ഹു​ലാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ലു​പേ​ർ​ക്കും മു​റി​യി​ൽ​നി​ന്ന് ര​ക്ഷ​പെ​ടാ​ൻ മാ​ർ​മി​ല്ലാ​തെ വ​ന്നു. ഈ ​സ​മ​യം ഇ​ള​യ കു​ട്ടി സ​മീ​പം താ​മ​സി​ക്കു​ന്ന രാ​ഹു​ലി​നെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു.


വീ​ട്ടി​ലേ​ക്ക് പാ​ഞ്ഞെ​ത്തി​യ രാ​ഹു​ൽ കി​ട​പ്പു​മു​റി​യു​ടെ മു​ക​ളി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് മു​ൻ​വ​ശ​ത്തെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചു. നോ​ക്കു​ന്പോ​ൾ കി​ട​പ്പ് മു​റി​യി​ലേ​യ്ക്ക് വീ​ണ്ടും പെ​ട്രോ​ൾ ഒ​ഴി​ക്കു​ന്ന​തി​നാ​യി നി​ൽ​ക്കു​ന്ന ഹ​മീ​ദി​നെ ക​ണ്ടു. ത​ള്ളി മാ​റ്റി മു​റി​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹ​മീ​ദ് കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​ക​ൾ കൂ​ടി തീ ​ക​ത്തി​ക്കൊ​ണ്ടി​രു​ന്ന വാ​തി​ലി​ന് വി​ട​വി​ലൂ​ടെ വീ​ണ്ടും മു​റി​യി​ലേ​യ്ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

 

തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ ത​നി​ക്കൊ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും രാ​ഹു​ൽ ഓ​ർ​ക്കു​ന്നു. കു​ട്ടി​ക​ളെ​യ​ട​ക്കം നാ​ലു പേ​രെ കൊ​ന്ന​യാ​ൾ​ക്ക് ഈ ​ശി​ക്ഷ ത​ന്നെ​യാ​ണ് കൊ​ടു​ക്കേ​ണ്ട​ത്. വി​ധി സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം വ​ലു​താ​ണെ​ന്നും ഇ​ത്ത​രം കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഇ​ത് പാ​ഠ​മാ​ക​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

 

പ്രോ​സി​ക്യൂ​ഷ​ന് അ​ഭി​ന​ന്ദ​നം


തൊ​ടു​പു​ഴ: ചീ​നി​ക്കു​ഴി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്‍റെ എ​ല്ലാ വാ​ദ​ങ്ങ​ളും അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ക്രൂ​ര കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​യു​ടെ പ്രാ​യം ഇ​ള​വാ​യി പ​രി​ഗ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.


മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ഇ​തൊ​രു നി​ഷ്ഠു​ര കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​നാ​യെ​ന്ന് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സു​നി​ൽ മ​ഹേ​ശ്വ​ര​ൻ പി​ള്ള പ​റ​ഞ്ഞു. ദൃ​ക്സാ​ക്ഷി​യും അ​യ​ൽ​വാ​സി​യു​മാ​യ രാ​ഹു​ൽ രാ​ജി​ന്‍റെ മൊ​ഴി ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യി. മ​രി​ച്ച ഇ​ള​യ​കു​ട്ടി ഫോ​ണ്‍ ചെ​യ്താ​ണു വി​വ​രം പ​റ​ഞ്ഞ​തും രാ​ഹു​ൽ അ​വി​ടെ​യെ​ത്തു​ന്ന​തും. സം​ഭ​വ​ശേ​ഷം പ്ര​തി ന​ട​ത്തി​യ ഫോ​ണ്‍ കോ​ളു​ക​ൾ അ​യാ​ളു​ടെ ഫോ​ണി​ൽ ത​ന്നെ റി​ക്കാ​ർ​ഡാ​യി​രു​ന്നു. അ​തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.


പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ലെ പൊ​ള്ള​ലു​ക​ളും പ്ര​ധാ​ന തെ​ളി​വാ​യി. സം​ഭ​വ​ത്തി​ന് ര​ണ്ടു​ദി​വ​സം മു​ന്പു പ്ര​തി​യു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ളും 2,20,000 രൂ​പ​യും 50,000 രൂ​പ​യു​ടെ ചെ​ക്ക് അ​ട​ക്ക​മു​ള്ള കു​റ​ച്ച് രേ​ഖ​ക​ളും ജ്യേ​ഷ്ഠ​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു . ക​രു​തി​ക്കൂ​ട്ടി​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്. വി​ചാ​ര​ണ വേ​ള​യി​ൽ 2,20,000 രൂ​പ ത​ന്‍റെ സ്വ​ന്ത​മാ​ണെ​ന്ന് ഹ​ർ​ജി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി തി​രി​കെ വാ​ങ്ങി​യി​രു​ന്നു.

 

വി​ധി​യി​ൽ സ​ന്തോ​ഷം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ


തൊ​ടു​പു​ഴ: വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​മാ​യി​രു​ന്ന എ.​ജി.​ലാ​ൽ പ​റ​ഞ്ഞു. പ്രാ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം പ്ര​തി​ക്ക് ല​ഭി​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

 
പ​ക്ഷേ അ​തു​ണ്ടാ​യി​ല്ല, പ്ര​തി അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ​ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്. ക്രൂ​ര​മാ​യ നാ​ലു കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് പ്ര​തി ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ട്ട​ർ കേ​സ് ന​ല്ല രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ​രീ​തി​യി​ലു​മു​ള്ള തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ശേ​ഖ​രി​ക്കാ​ൻ സാ​ധി​ച്ചു. പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലും വ​സ്ത്ര​ങ്ങ​ളി​ലും ശ​രീ​ര​ത്തും പെ​ട്രോ​ളി​ന്‍റെ അം​ശ​വു​മു​ണ്ടാ​യി​രു​ന്നു. മു​റി​യി​ൽ​നി​ന്നും പെ​ട്രോ​ളി​ന്‍റെ അം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ കു​റ്റം സ​മ​ർ​ഥി​ക്കാ​ൻ സാ​ധി​ച്ചു.

കൊ​ല ന​ട​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം നേ​ര​ത്തെ​ത​ന്നെ പ്ര​തി​ക്കു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് സ്വ​ന്തം സാ​ധ​ന​ങ്ങ​ൾ മാ​റ്റി​യ​ത്. ഒ​രു​മാ​സം മു​ന്പ് മ​ക​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പ​രാ​തി​യും രേ​ഖ​യാ​യി ഹാ​ജ​രാ​ക്കി​യി​രു​ന്നു. കൃ​ത്യം ക​ണ്ട രാ​ഹു​ൽ ഉ​ൾ​പ്പെ​ടെ അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും കൃ​ത്യ​മാ​യി മൊ​ഴി ന​ൽ​കി. കേ​സി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

പ്ര​തീ​ക്ഷി​ച്ച വി​ധി:സീ​ബ​യു​ടെ സ​ഹോ​ദ​ര​ൻ


തൊ​ടു​പു​ഴ: വി​ധി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യി കൊ​ല്ല​പ്പെ​ട്ട സീ​ബ​യു​ടെ സ​ഹോ​ദ​ര​ൻ സി.എ. സൈ​ജു പ​റ​ഞ്ഞു. ക്രൂ​ര കൊ​ല​പാ​ത​കം ന​ട​ത്തി​യ ഹ​മീ​ദി​ന് വ​ധ​ശി​ക്ഷ വ​ധി​ച്ച​തി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.


സൈ​ജു​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സീ​ബ. മ​ങ്കു​ഴി​യി​ൽ താ​മ​സി​ച്ചി​രു​ന്ന സൈ​ജു​വി​ന്‍റെ മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട സീ​ബ​യു​ടെ മ​ക്ക​ളും ഒ​രു സ്കൂ​ളി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. അ​വ​രു​ടെ വി​യോ​ഗ​ത്തി​ൽ നി​ന്ന് ത​നി​ക്കും ത​ന്‍റെ മ​ക്ക​ൾ​ക്കും ഇ​തു​വ​രെ ക​ര​ക​യ​റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.


കൊ​ല​പാ​ത​ക വി​വ​രം അ​റി​ഞ്ഞ് മ​ന​സു​നൊ​ന്താ​ണ് ഒ​രു വ​ർ​ഷം തി​ക​യും മു​ൻ​പ് ഉപ്പയും ത​ങ്ങ​ളെ വി​ട്ടു​പോ​യ​ത്. സീ​ബ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു പു​തി​യ വീ​ട്ടി​ലേ​യ്ക്ക് മാ​റി താ​മ​സി​ക്കു​ക എ​ന്ന​ത്.


അ​തി​നു​പോ​ലും അ​നു​വ​ദി​ക്കാ​തെ​യാ​ണ് അ​യാ​ൾ കൊ​ടും ക്രൂ​ര​ത ചെ​യ്ത​ത്. സീ​ബ​യു​ടെ പേ​രി​ലു​ള്ള പു​തി​യ വീ​ട്ടി​ൽ ഇ​പ്പോ​ൾ സൈ​ജു​വും കു​ടും​ബ​വു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

 

പി​താ​വ് പു​റ​ത്തിറങ്ങ​രു​ത്: മൂ​ത്ത മ​ക​ൻ ഷാ​ജി


തൊ​ടു​പു​ഴ: അ​യാ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഹ​മീ​ദി​ന്‍റെ മൂ​ത്ത​മ​ക​ൻ ഷാ​ജി പ​റ​ഞ്ഞു. നാ​ടു​വി​ട്ട് പോ​യി 25 വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി കൊ​ണ്ടു​വ​ന്ന​ത് ഞാ​നാ​ണ്. ഒ​രു​തെ​റ്റും ചെ​യ്യാ​ത്ത​വ​രെ​യാ​ണ് ചു​ട്ടു​കൊ​ന്ന​ത്. ത​ന്നെ​യും കൊ​ന്നേ​നെ.
വി​ധി​യി​ൽ സ​ഹ​താ​പ​മി​ല്ലെ​ന്നും ഷാ​ജി പ​റ​ഞ്ഞു. സ്വ​ത്തു​ക്ക​ൾ മ​ക്ക​ൾ​ക്ക് ന​ൽ​കി​യാ​ണ് ഹ​മീ​ദ് നാ​ടു​വി​ട്ട​ത്. ഹൈ​റേ​ഞ്ചി​ൽനി​ന്നു ഷാ​ജി​യാ​ണ് തി​രി​കെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് സ്വ​ത്ത് തി​രി​ച്ചെ​ഴു​തി ന​ൽ​ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ടാ​ണ് ഷാ​ജി​യോ​ടും മു​ഹ​മ്മ​ദ് ഫൈ​സ​ലി​നോ​ടും വ​ഴ​ക്കും കേ​സും തു​ട​ങ്ങി​യ​ത്.

 

ഇ​ടു​ക്കി​യി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത് അ​ഞ്ചു പേ​ർ​ക്ക്


തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വ​ധ ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത് ഹ​മീ​ദ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ. 2003-ൽ ​ജ്യേ​ഷ്ഠ​നെ​യും ര​ണ്ടു മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി എ​ഴു​മു​ട്ടം ചീ​രാ​ങ്കു​ന്നേ​ൽ ജോ​ഷി​യെ (33) അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി (ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി) വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ന്ന ചീ​രാ​ങ്കു​ന്നേ​ൽ സ​ജി (36), മ​ക്ക​ളാ​യ ലാ​ൽ (നാ​ല്), മീ​നു (ഒ​ന്ന​ര) എ​ന്നി​വ​രെ​യാ​ണ് പ്ര​തി വാ​ക്ക​ത്തി​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.


അ​ടി​മാ​ലി മു​ക്കു​ട​ത്ത് അ​മ്മ​യു​ൾ​പ്പെ​ടെ നാ​ലു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചാം​മൈ​ൽ കൊ​ന്ന​ക്ക​ൽ ജോ​മോ​നെ (26) അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ആ​ർ.​ജി​ന​ൻ അ​ത്യ​പൂ​ർ​വ​മാ​യ ഇ​ര​ട്ട വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ൻ​പു പ്ര​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ടാ​യി​രു​ന്നു. 2006 സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.


മു​ക്കു​ടം അ​ഞ്ചാം​മൈ​ൽ കൊ​ന്ന​ക്ക​ൽ മേ​രി (52), മേ​രി​യു​ടെ പി​താ​വ് ജോ​സ​ഫ്(88), അ​യ​ൽ​വാ​സി ഓ​ന്തു​പാ​റ​യി​ൽ ദാ​മോ​ദ​ര​ൻ (78), ദാ​മോ​ദ​ര​ന്‍റെ മ​രു​മ​ക​ൾ ശാ​ന്ത (38) എ​ന്നി​വ​രെ​യാ​ണ് ജോ​മോ​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്.


വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ​ക്കും കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.
ചു​ര​ക്കു​ളം പു​തു​വ​ൽ​ത​ട​ത്തി​ൽ രാ​ജേ​ന്ദ്ര​ൻ, പെ​രു​വേ​ലി​ൽ പ​റ​ന്പി​ൽ ജോ​മോ​ൻ എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്.


2007 ഡി​സം​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. രാ​ജേ​ന്ദ്ര​നെ ആ​ദ്യം വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ജോ​മോ​നെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
ആ​റു വ​യ​സു​കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യും 14 വ​യ​സു​ള്ള സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക്ക് ഇ​ടു​ക്കി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി വ​ധ​ശി​ക്ഷ​യും 92 വ​ർ​ഷം ത​ട​വു ശി​ക്ഷ​യും വി​ധി​ച്ചി​രു​ന്നു.
2021 ഒ​ക്ടോ​ബ​ർ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​തി​നു ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ചീ​നി​ക്കു​ഴി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി ഹ​മീ​ദി​ന് വ​ധ ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

District News

ഓ​ർ​മ​ത്തു​രു​ത്തു​ക​ളു​ടെ ഉ​ദ്ഘാ​ട​നം


തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ഒ​രു തൈ ​ന​ടാം ജ​ന​കീ​യ വൃ​ക്ഷ​വ​ത്ക​ര​ണ കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​ന​വും ഓ​ർ​മ​ത്തു​രു​ത്തു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ​ള്ളി​ക്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ ജി​ല്ലാ​ത​ല ഓ​ർ​മ​ത്തു​രു​ത്തു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും കാ​ന്പ​യി​ൻ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി ഹെ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ അ​ജ​യ് പി.​ കൃ​ഷ്ണ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഒ​രു തൈ ​ന​ടാം കാ​ന്പ​യി​നി​ലൂ​ടെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 5,63,947 തൈ​ക​ളാ​ണ് ന​ട്ട​ത്.


ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ർ​മ​ക​ളു​ടെ പ​ച്ച​ത്തു​രു​ത്തു​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് അ​ധി​കാ​ര​മൊ​ഴി​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​ർ​മ​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.


ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​വും അ​വ​രു​ടെ ഭ​ര​ണ​സ​മി​തി​യു​ടെ പേ​രി​ൽ ഓ​ർ​മ​ത്തു​രു​ത്ത് സ്ഥാ​പി​ച്ചാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്.ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്തു​ക​ളു​ടെ മാ​തൃ​ക​യി​ലാ​കും ഈ ​ഓ​ർ​മ​ത്തു​രു​ത്തു​ക​ളും. ഒ​രു സെ​ന്‍റ് ഭൂ​മി​യി​ൽ കു​റ​യാ​ത്ത ഈ ​ഓ​ർ​മ​ത്തു​രു​ത്തി​ൽ പ്ര​സി​ഡ​ന്‍റും മ​റ്റ് അം​ഗ​ങ്ങ​ളും വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും.


ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ർ​ക്കി​ഷ്ട​മു​ള്ള തൈ​ക​ൾ വാ​ങ്ങി ഒ​ത്തു​ചേ​ർ​ന്നാ​കും ന​ടു​ക. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ പേ​ര്, പ​ച്ച​ത്തു​രു​ത്തി​ലെ വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഓ​ർ​മ​ത്തു​രു​ത്തി​ന് ഭ​ര​ണ​സ​മി​തി​യു​ടെ പേ​രി​ൽ ബോ​ർ​ഡും സ്ഥാ​പി​ക്ക​ണം.
ഹ​രി​ത​കേ​ര​ളം മി​ഷ​നാ​ണ് ഇ​ത്ത​ര​മൊ​രു വേ​റി​ട്ട ആ​ശ​യം ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ​വ​ച്ച​ത്.​
പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യെ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ​മ​ഗ്ര വൃ​ക്ഷ​വ​ത്ക​ര​ണ​വു​മാ​ണ് ഒ​രുതൈ ​ന​ടാം കാ​ന്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

District News

അ​പു ജോ​ൺ ജോസഫിന് ചി​ക്കാ​ഗോ പൗ​രാ​വ​ലിയുടെ സ്വീ​ക​ര​ണം


തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പു​ ജോ​ണ്‍ ജോ​സ​ഫി​ന് പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ക്കാ​ഗോ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വി​ദേ​ശ​മ​ല​യാ​ളി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


കേ​ര​ള​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ പ്ര​വാ​സി​ക​ൾ വെ​ൻ​ച്വ​ർ ക്യാ​പി​റ്റ​ലി​സ്റ്റു​ക​ളാ​യി കേ​ര​ള​ത്തി​ലെ കാ​ർ​ഷി​കമേ​ഖ​ല​യി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്ക് മു​ത​ൽ​മു​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
സ​ണ്ണി വ​ള്ളി​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ത​ട്ടാ​മ​റ്റം, രാ​ജു മാ​നു​ങ്ക​ൽ, ബെ​ന്നി കോ​ട്ട​പ്പു​റം, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ, ജെ​യ്ബു കു​ള​ങ്ങ​ര, ജോ​ർ​ജ് പ​ണി​ക്ക​ർ, പ്ര​വീ​ണ്‍ തോ​മ​സ്, സൂ​സ​ൻ ദാ​നി​യേ​ൽ, ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, സോ​യി കു​ഴി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ശാ​ന്തി​ഗി​രി​യി​ൽ അ​ന്ത​ർദേ​ശീ​യ സെ​മി​നാ​ർ

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ ഐ​ക്യു​എ​സി​യും റി​സ​ർ​ച്ച് ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ല്ലും സം​യു​ക്ത​മാ​യി അ​ന്ത​ർ​ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു.


ബം​ഗ​ളൂ​രു ക്രി​സ്തു​ജ​യ​ന്തി യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ.​ അ​ലോ​ഷ്യ​സ് എ​ഡ്വേ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​യ​ർ​ല​ൻ​ഡ് സ്ട്രൈ​ക്ക​ർ ക​ന്പ​നി പ്രോ​ജ​ക്‌ട് മാ​നേ​ജ​ർ ഡോ. സു​ധി​ൻ ത​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​


കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ സി​എം​ഐ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ എ​ബി​ൻ ക​ല്ല​റ​യ്ക്ക​ൽ സി​എം​ഐ, ഡോ.​ ജി​ൻ​സ് ജോ​ർ​ജ്, ഡോ.​ സോ​ണി​യ എ​ലി​സ​ബ​ത്ത് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മെ​ച്ച​പ്പെ​ട്ട ലോ​ക​ത്തി​നാ​യി ബി​സി​ന​സ്, മാ​നേ​ജ്മെ​ന്‍റ് രീ​തി​ക​ളി​ൽ സു​സ്ഥി​ര സം​യോ​ജി​പ്പി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. നാ​ലു പാ​ന​ലു​ക​ളി​ലാ​യി 42 ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

District News

അ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി കു​ടും​ബ ഓ​ഹ​രി ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ൽ​കി പ്ര​വാ​സി ദ​മ്പ​തി​ക​ൾ


അമ്പ​ല​പ്പു​ഴ: കു​ടും​ബ​വീ​തമാ​യി ല​ഭി​ച്ച സ്ഥ​ലം അ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ൽ​കി പ്ര​വാ​സി ദ​മ്പ​തി​ക​ൾ. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് കേ​ള​മം​ഗ​ലം ഗ്രീ​ൻ വി​ല്ല​യി​ൽ കെ.​എ. തോ​മ​സ് (​സോ​ജ​പ്പ​ന്‍)-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളാ​ണ് 22 സെ​ന്‍റ് സ്ഥ​ലം ഭൂ​ര​ഹി​ത​ര്‍​ക്ക് വീ​ട് വ​യ്ക്കാ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.       

   
ഏ​ലി​യാ​മ്മ​യ്ക്ക് കു​ടും​ബവീ​ത​മാ​യി മ​ല്ല​പ്പ​ള്ളി ചെ​ങ്ങ​രൂ​ർ​ച്ചി​റ​യി​ല്‍ ന​ല്‍​കി​യ ഭൂ​മി​യാ​ണ് മാ​താ​വ് ത്രേ​സ്യാ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി  ദ​മ്പ​തി​ക​ള്‍ പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ട് അ​നു​വ​ദി​ച്ച നാ​ലു കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വ​യ്ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഭൂ​മി ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലേ​ക്ക് മ​റ്റാ​രു​ടെ​യും ആ​ശ്ര​യ​മി​ല്ലാ​തെ ക​യ​റാ​വു​ന്ന ത​ര​ത്തി​ല്‍ വ​ഴി ന​ല്‍​കി​യാ​ണ് ഭൂ​മി അ​ള​ന്ന് തി​രി​ച്ചി​രി​ക്കു​ന്ന​ത്.        

       
തോ​മ​സും ഏ​ലി​യാ​മ്മ​യും ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി വി​യ​ന്ന​യി​ലാ​ണ് താ​മ​സം. ​ഓ​സ്ട്രി​യ​ന്‍ പ്രൊ​വി​ഷ​ന്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​ണ് റി​ട്ട. ന​ഴ്സ് ഏ​ലി​യാ​മ്മ തോ​മ​സ്. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​ക്ക് കെ.​എ.​ തോ​മ​സും നി​ര​വ​ധി ത​വ​ണ അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്.


ത​ന്‍റെ കു​ടും​ബ​വീ​തം ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന ഏ​ലി​യാ​മ്മ​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് തോ​മ​സും മ​ക്ക​ളാ​യ പി​ങ്കി​യും ഡോ. ​ചി​ഞ്ചു​വും സ​മ്മ​തം ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​ലി​യാ​മ്മ​യും കു​ടും​ബ​വും വി​ട്ടു​ന​ല്‍​കി​യ ഭൂ​മി അ​ര്‍​ഹ​രാ​യ ദ​ളി​ത് കു​ടും​ബ​ത്തി​ന് ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ കി​ട​പ്പാ​ടം ഒ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്ന് കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു പ​റ​ഞ്ഞു.

District News

പ​ച്ച-തൈ​പ്പ​റ​മ്പി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍


പ​ച്ച-ചെ​ക്കി​ടി​കാ​ട്: ലൂ​ര്‍​ദ് മാ​താ പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റ് തൈ​പ്പ​റ​മ്പി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ അ​പ​ക​ട​ാവ​സ്ഥ​യി​ല്‍. നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താമസി​ക്കു​ന്ന സ്ഥ​ല​ത്ത് അ​മ​ര്‍​ജ​വാ​ന്‍ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നുപോ​കു​ന്ന പാ​ല​മാ​ണി​ത്.


ക​ഴി​ഞ്ഞ​ദി​വ​സം സ്‌​കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ര്‍​ഥി പാ​ല​ത്തി​ല്‍​നി​ന്നു വീ​ഴാ​തെ ര​ക്ഷ​പ്പെട്ട​ത് കോ​ല​ത്തെ സി​ബി​ച്ച​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ട​യി​ല്‍ സി​ബി​ച്ച​ന്‍റെ മൊ​ബൈ​ല്‍ ഫോൺ തോ​ട്ടി​ല്‍ വീ​ഴു​ക​യും ചെ​യ്തു.


അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വി​രി​ക​ള്‍ ഉ​ട​ന്‍ ന​ന്നാ​ക്ക​ണ​മെ​ന്നും ഒ​രേ സ്ഥ​ല​ത്ത് മൂ​ന്നു പാ​ല​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ട് പാ​ല​ങ്ങ​ളി​ല്‍ ദി​ശാ​ബോ​ര്‍​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രാ​യ സി​നു പ​ന്ത്ര​ണ്ടി​ല്‍, സു​ജി​ത്ത് മോ​ന്‍​സി, സി​ന്ധു എ​ന്നി​വ​ര്‍ ആ​വ്യ​പ്പെ​ട്ടു.

District News

ജ്യോ​തി​സ് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന് അ​ത്യാ​ധു​നി​ക ലാ​ബു​മാ​യി റോബോട്ടിക്‌​സ് പ്ര​തി​ഭ


മാ​വേ​ലി​ക്ക​ര: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, തെ​റാ​പ്പി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദു​ബാ​യി​ല്‍​നി​ന്നു​ള്ള പ​തി​നൊ​ന്നാം ക്ലാ​സു​കാ​ര​ന്‍ ആ​രു​ഷ് പ​ഞ്ചോ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര ജ്യോ​തി​സ് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ റൈ​സ് ലാ​ബ് (റോ​ബോ​ട്ടി​ക്‌​സ് ഫോ​ര്‍ ഇ​ന്‍​ക്ലൂ​സീ​വ് സ്‌​റ്റെം എ​ഡ്യു​ക്കേ​ഷ​ന്‍ ലാ​ബ്). തയാറാകുന്നു.


ഇ​മേ​ഴ്‌​സീ​വ് ലാ​ബ്, വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി തെ​റാ​പ്പി സം​വി​ധാ​നം, സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് ഡോ. ​യു​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോലീ​ത്ത നി​വ​ഹി​ച്ചു.


ദു​ബാ​യ് ജെം​സ് മോ​ഡേ​ണ്‍ അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ആ​രു​ഷ് പ​ഞ്ചോ​ലി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​ണ്. കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന യു​ണീ​ക് വേ​ള്‍​ഡ് റോ​ബോ​ട്ടി​ക്സി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി യു​ണീ​ക് വേ​ള്‍​ഡ് റോ​ബോ​ട്ടി​ക്സി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്ന ആ​രു​ഷ്, പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ റോ​ബോ​ട്ടി​ക്സ് ക്ലാ​സു​ക​ള്‍ എ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജ്യോ​തി​സ് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത്.


സ്‌​കൂ​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ആ​രു​ഷ്, ദു​ബാ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും വീ​ക്കെ​ന്‍​ഡ് സെ​യി​ലു​ക​ള്‍ ന​ട​ത്തി​യു​മാ​ണ് 10 ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ച​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ലാ​ബു​ക​ളു​ടെ നി​ര്‍​വ​ഹ​ണ​വും ന​ട​ത്തി​പ്പും യു​ണീ​ക് വേ​ള്‍​ഡ് റോ​ബോ​ട്ടി​ക്സാ​ണ് ഏ​കോ​പി​പ്പി​ച്ച​ത്.


റോ​ബോ​ട്ടി​ക്സി​ലെ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​യാ​ണ് ഈ ​യു​വ​പ്ര​തി​ഭ. കേ​ര​ള​ത്തി​ലെ പ​ത്തോ​ളം സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ഈ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​രു​ഷി​ന്‍റെ ആ​ഗ്ര​ഹം.


മാ​ര്‍​ത്തോ​മാ സ​ഭ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്യോ​തി​സ് സ്‌​പെ​ഷല്‍ സ്‌​കൂ​ള്‍ ആ​ന്‍​ഡ് തെ​റാ​പ്പി സെന്‍റ​ര്‍ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം, വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ്, സ്പീ​ച്ച് തെ​റാ​പ്പി, ഫി​സി​യോ​തെ​റാ​പ്പി, ഒ​ക്കു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്നു. സ്‌​കൂ​ളി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​നോ​ദ് ഈ​ശോ​യാ​ണ്.
പു​തി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​യു​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പൊ​ലീ​ത്ത​യും ആ​രു​ഷ് പ​ഞ്ചോ​ലി​യും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നൈ​നാ​ന്‍ സി. ​കു​റ്റി​ശേ​രി, ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​നോ​ദ് ഈ​ശോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കാ​യം​കു​ളം ന​ഗ​ര​സ​ഭ​ ഇക്കുറി ആർക്കൊപ്പം!

ഒ​റ്റനോ​ട്ട​ത്തി​ല്‍..


കാ​യം​കു​ളം ന​ഗ​ര​സ​ഭ സ്ഥാ​പി​ത​മാ​യി ശ​താ​ബ്‌​ദി​വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ 44 വ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ​യി​ൽ ഒ​രു വാ​ർ​ഡ് കൂ​ടി വ​ർ​ധി​ച്ച് 45 ആ​യി. 100 വ​ർ​ഷം മു​മ്പ് പ​ത്തം​ഗ​ങ്ങ​ളു​മാ​യി രൂ​പീ​കൃ​ത​മാ​യ കാ​യം​കു​ളം ടൗ​ൺ ക​മ്മി​റ്റി​യാ​ണ് പി​ന്നീ​ട് ന​ഗ​ര​സ​ഭ​യാ​യി മാ​റി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സ​ഖ്യ​യു​മാ​യി സം​സ്ഥാ​ന​ത്തെ ശ്ര​ദ്ധേ​യ​മാ​യ ന​ഗ​ര​സ​ഭ​കൂ​ടി​യാ​ണ് കാ​യം​കു​ളം. 15 വ​ർ​ഷ​മാ​യി യു​ഡി​എ​ഫ് ഭ​രി​ച്ച ന​ഗ​ര​സ​ഭാ ഭ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യാ​യി എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നേ​ട്ട​ങ്ങ​ൾ...

•പ​ട്ട​ണ​ത്തെ മാ​ലി​ന്യമു​ക്ത ന​ഗ​ര​മാ​ക്കി​മാ​റ്റി.
•മൂ​ന്ന​രക്കോടി രൂ​പ മു​ട​ക്കി ഒഡബ്ല്യുസി പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.
•ശു​ചി​മു​റി മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി.
•ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ലി​യ ഇ​ട​പെ​ട​ൽ ന​ട​ത്തി.
•താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ തു​ട​ർ​ച്ച​യാ​യി കാ​യ്ക​ൽ​പ് അ​വാ​ർ​ഡിനർഹമാക്കി ജി​ല്ല​യി​ലെ ഒ​ന്നാ​മ​ത്തെ ആ​ശു​പ​ത്രി​യാ​ക്കി.
•ന​ഗ​ര​സ​ഭ​യി​ൽ പ​ക​ൽവീ​ട് പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
•ഐ​ടിഐക്ക് സ്ഥ​ലം എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി.
•ക്രി​മി​റ്റോ​റി​യം നി​ർ​മി​ക്കാ​ൻ 2.08 കോ​ടി രൂ​പ കെ​യു​ആ​ർ​ഡി​എ​ഫ്‌​സിൽ​നി​ന്നു വാ​യ്പ ല​ഭ്യ​മാ​ക്കി.
•അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത പ​ട്ട​ണ​മാ​ക്കി കാ​യം​കു​ള​ത്തെ മാ​റ്റാ​ൻ ക​ഴി​ഞ്ഞു.
• 25 വ​ർ​ഷം മു​മ്പ് വീ​ടു​വയ്ക്കാ​ൻ വാ​യ്പ എ​ടു​ക്കു​ക​യും തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രിക​യും ചെ​യ്ത 158 പേ​രു​ടെ വാ​യ്പ തു​ക ന​ഗ​ര​സ​ഭ അ​ട​ച്ച് എ​ല്ലാ​വ​രു​ടെ​യും പ്ര​മാ​ണം തി​രി​കെ കൊ​ടു​ത്തു.

 

കോട്ടങ്ങ​ൾ...


• ടെ​ർ​മി​ന​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് 25 ല​ക്ഷം രൂ​പ റെ​യി​ൽ​വേ​ക്ക് ബോ​ണ്ടാ​യി വ​ച്ചു. ഒ​രു കൊ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു വ​ഴി​യും യാ​ർ​ഡും നി​ർ​മി​ച്ചു. ഇ​ന്ന് ഇ​ത് ഉ​പ​യോ​ഗ്യശൂ​ന്യ​മാ​ണ്.
• സ​സ്യമാ​ർ​ക്ക​റ്റ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് ഏ​ഴു വ​ർ​ഷ​മാ​യി. അ​ശാ​സ്ത്രീയ നി​ർ​മാ​ണം കാ​ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല.
• സ്വ​കാ​ര്യബ​സ് സ്റ്റാ​ൻ​ഡി​നുവേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​ലു സെ​ന്‍റ് ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​വി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഉ​പ​യോ​ഗശൂ​ന്യ​മാ​യ ശൗ​ചാ​ല​യം പു​തു​ക്കി പ​ണി​യാ​ൻ ന​ട​പ​ടി​ക​ൾ ഇ​ല്ല.
• ആ​ധു​നി​ക കൗ​ൺ​സി​ൽ ഹാ​ളും ലി​ഫ്റ്റും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
• ഐ​ടി​ഐ, സ്റ്റേ​ഡി​യം, ആ​ധു​നി​ക അ​റ​വുശാ​ല എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നമായി​ല്ല.
• റോ​ഡു​ക​ൾ പ​ല​തും ഗ​താ​ഗ​തയോ​ഗ്യ​മ​ല്ല. ഗ​താ​ഗ​തക്കുരു​ക്കി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.
• ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ചുവ​രു​ന്ന ഗേ​റ്റി​നു സ​മീ​പം വ​ൻ തു​ക ചെ​ല​വ​ഴി​ച്ചു മ​റ്റൊ​രു ഗേ​റ്റ് പ​ണി​ത് പ​ണം ദു​ർ​വി​ന​യോ​ഗം ചെ​യ്തു.
• ന​ഗ​ര​സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ വ​രു​മാ​നമാ​ർ​ഗ​മാ​യ തു​ണ്ട​ത്തി​ൽ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സിന്‍റെ ന​വീ​ക​ര​ണം ന​ട​ത്താ​ൻ പോ​ലും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.
•ക​ഴി​ഞ്ഞ 10 വ​ർ​ഷം കൊ​ണ്ട് വി​ക​സ​ന​ത്തെ 25 വ​ർ​ഷം പി​ന്നോ​ട്ട് അ​ടി​ച്ച എ​ൽഡിഎ​ഫ് ഭ​ര​ണം പ​ട്ട​ണ​ത്തി​ന് ഒ​രു ശാ​പ​മാ​ണ്.

District News

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഡി​സം​ബ​ര്‍ നാ​ലി​ന്

എട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഡി​സം​ബ​ര്‍ നാ​ലി​ന് ന​ട​ക്കും. പൊ​ങ്കാ​ല​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. പൊ​ങ്കാ​ല​യു​ടെ പ്ര​ധാ​ന ച​ട​ങ്ങാ​യ കാ​ര്‍​ത്തി​ക​സ്തം​ഭം ഉ​യ​ര്‍​ത്ത​ല്‍ ന​വം​ബ​ര്‍ 23 ന് ​ന​ട​ക്കും.


പൊ​ങ്കാ​ല​ദി​നം പു​ല​ര്‍​ച്ചെ 4ന് ​നി​ര്‍​മാല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും 9ന് ​വി​ളി​ച്ചുചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി കെ​ടാ​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രും. തു​ട​ര്‍​ന്ന് ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ കാ​ര്യ​ദ​ര്‍​ശി​യുമായ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​ഗ്‌​നി പ്രോജ്വ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും.


ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ കേ​ന്ദ്രമ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ പൊ​ങ്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ര്‍ ശെ​ല്‍​വം ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തും. ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ര്‍​മിക​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ത്തും.


വൈ​കി​ട്ട് 5ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ര്‍​വഹി​ക്കും. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വഹിക്കും.


കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി, ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍, ഇ​മാം അ​മാ​നു​ല്ലാ​ഹ് സു​ഹി എ​ന്നി​വ​ര്‍ മു​ഖ്യ​സ​ന്ദേ​ശ​വും മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ​ണ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും നടത്തും. പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണര്‍ ഡോ.​സി.​വി. ആ​ന​ന്ദ​ബോ​സ് കാ​ര്‍​ത്തി​ക സ്തം​ഭ​ത്തി​ല്‍ അ​ഗ്‌​നി പ​ക​ര്‍​ത്തും.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

ചേ​ര്‍​ത്ത​ല: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 31-ാം വാ​ര്‍​ഡ് വേ​ളോ​ര്‍​വ​ട്ടം തെ​ക്ക് ചാ​ത്ത​നാ​ട്ട് വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍റെ മ​ക​ന്‍ അ​മൃ​ത് മോ​ഹ​ന്‍ (20) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം 22ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.


അ​മൃ​ത് മോ​ഹ​ന്‍ ന​ട​ന്നു​പോ​കു​മ്പോ​ള്‍ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മൃ​ത്‌​മോ​ഹ​ന്‍ ഇന്നലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. അ​മ്മ: പ്രേ​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​മ​ല്‍, അ​നു.

District News

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ അ​ന്ത്യ​നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ന​ഴ്‌​സ് ദു​രി​ത​ക്ക​യ​ത്തി​ൽ

ചെ​ങ്ങ​ന്നൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ അ​ന്ത്യ​നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ന​ഴ്‌​സ് ദു​രി​ത​ക്ക​യ​ത്തി​ൽ. നാ​ലു പ​തി​റ്റാ​ണ്ട് മു​ൻ​പ് ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നുള്ള 22 അം​ഗ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ലെ ന​ഴ്‌​സിം​ഗ് ഇ​ൻ ചാ​ർ​ജാ​യി​രു​ന്നു ലീ​ലാ​മ്മ യാണ് ദുരിതം പേറുന്നത്.


31 വെ​ടി​യു​ണ്ട​ക​ൾ തു​ള​ച്ചു​ക​യ​റി​യ ആ ​ധീ​ര വ​നി​ത​യു​ടെ നെ​ഞ്ചി​ൽനി​ന്നും വ​യ​റ്റി​ൽനി​ന്നും ഓ​രോ വെ​ടി​യു​ണ്ട പു​റ​ത്തെ​ടു​ക്കു​മ്പോ​ഴും പ്രാ​ർ​ഥ​ന​ക​ൾ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, വി​ധി മ​റി​ച്ചാ​യി​രു​ന്നു. ഇ​ന്ന് ആ ​രാ​ജ്യ​സേ​വ​ന​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ചെ​ങ്ങ​ന്നൂ​രി​ൽ ക​ഴി​യു​ന്ന ലീ​ലാ​മ്മ​യു​ടെ ജീ​വി​തം, മ​ക​ന്‍റെ ദു​രി​ത​വും സ്വ​ന്തം അ​ർ​ബു​ദ​രോ​ഗ​വും കാ​ര​ണം ക​ണ്ണീ​ർ​ക്ക​ട​ലി​ലാ​ണ്.


ഞെ​ട്ടി​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ


1984 ഒ​ക്ടോ​ബ​ർ 31. ലീ​ലാ​മ്മ ഡ​ൽ​ഹി എ​യിം​സി​ൽ ജോ​ലി​ക്ക് ക​യ​റി​യി​ട്ട് ആ​റു​മാ​സം മാ​ത്രം. പ്ര​ധാ​ന​മ​ന്ത്രി​ക്ക് വെ​ടി​യേ​റ്റെ​ന്ന വാ​ർ​ത്ത കേ​ട്ട് ആ​ശു​പ​ത്രി ന​ടു​ങ്ങി. വെ​ടി​യേ​റ്റ ശേ​ഷം കേ​വ​ലം 20 മി​നി​റ്റി​ന​കം ഇ​ന്ദി​രാ​ജി​യെ ഇ​വി​ടെ​യെ​ത്തി​ച്ചു. ശ​രീ​ര​ത്തി​ൽ ജീ​വ​ന്‍റെ നേ​രി​യ തു​ടി​പ്പ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ലീ​ലാ​മ്മ ആ ​നി​മി​ഷ​ങ്ങ​ൾ ഇ​ന്ന​ലെ ന​ട​ന്ന​തുപോ​ലെ ഓ​ർ​ക്കു​ന്നു. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ര​ട​ക്കം 22 പേ​രു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ എ​ല്ലാ ശ്ര​മ​ങ്ങ​ളും വി​ഫ​ല​മാ​യി.


ശ​സ്ത്ര​ക്രി​യാ മേ​ശ​യി​ൽ കി​ട​ന്നു​കൊ​ണ്ട് ഇ​ന്ദി​ര മ​ര​ണം വ​രി​ച്ചു. അ​വ​രു​ടെ തീ​വ്ര​മാ​യ പ​രി​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ ​നി​ർ​ണാ​യ​ക മു​ഹൂ​ർ​ത്ത​ത്തി​ൽ അ​വ​ർ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.


മ​ക​നി​ലൂ​ടെ തു​ട​രു​ന്ന ദു​രി​തപ​ർ​വം


ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വി​യോ​ഗ​ത്തി​നുശേ​ഷം നാ​ലുവ​ർ​ഷം കൂ​ടി ലീ​ലാ​മ്മ ഡ​ൽ​ഹി​യി​ൽ തു​ട​ർ​ന്നെ​ങ്കി​ലും 1988ൽ ​അ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​യ ദു​ര​ന്തം ക​ട​ന്നുവ​ന്നു. പ്ര​സ​വസ​മ​യ​ത്ത് ഓ​ക്‌​സി​ജ​ൻ ല​ഭി​ക്കാ​തെ വ​ന്ന​തി​നെ ത്തുട​ർ​ന്ന് ജ​ന​തി​ക ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ച മ​ക​നാ​ണ് അ​വ​ർ​ക്കു പി​റ​ന്ന​ത്.


ആ​ശു​പ​ത്രി​യി​ൽ പ​ല​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഞാ​ൻ ഡോ​ക്ട​ർ​മാ​രോ​ട​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, സ്വ​ന്തം മ​ക​ന്‍റെ ദു​രി​ത​ത്തി​നു മു​ന്നി​ൽ എ​നി​ക്ക് നി​സ​ഹാ​യ​യാ​യി നി​ൽ​ക്കേ​ണ്ടിവ​ന്നു: ലീ​ലാ​മ്മ​ പറയുന്നു. 37 വ​യ​സു​ള്ള മ​ക​ൻ ഇ​പ്പോ​ഴും കി​ട​പ്പു​രോ​ഗി​യാ​ണ്. മ​ക​ന്‍റെ തു​ട​ർ​ചി​കി​ത്സ​ക​ൾ​ക്കാ​യി ഭ​ർ​ത്താ​വ് രാ​ജ​ൻ കൈ​പ്പ​ള്ളി​ലി​നൊ​പ്പം ലീ​ലാ​മ്മ​യ്ക്ക് 1988ൽ ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടിവ​ന്നു.


കാ​ൻ​സ​റിന്‍റെ പി​ടി​യി​ൽ


മ​കന്‍റെ ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വാ​തെ വി​ഷ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ലീ​ലാ​മ്മ​യെ അ​ർ​ബു​ദരോ​ഗ​വും പി​ടി​കൂ​ടി​യ​ത്. നി​ല​വി​ൽ അ​തി​ന്‍റെ ചി​കി​ത്സ​യും ന​ട​ന്നുവ​രു​ന്നു. ഒ​രു ഭാഗത്ത് കി​ട​പ്പുരോ​ഗി​യാ​യ മ​ക​ൻ, മ​റു​ഭാ​ഗ​ത്ത് സ്വ​ന്തം രോ​ഗം. വ​ലി​യൊ​രു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ ന​ടു​വി​ലാ​ണ് ഈ ​കു​ടും​ബം.
ഭ​ർ​ത്താ​വ് രാ​ജ​ൻ കൈ​പ്പ​ള്ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​രു​ത​ലി​നാ​യു​ള്ള സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച് കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ആ​ശ്ര​യം. മ​രു​ന്നി​നും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മു​ള്ള വ​ലി​യ ചെ​ല​വു​ക​ൾ​ക്കു മു​ന്നി​ൽ ആ ​കു​ടും​ബം പ​ക​ച്ചുനി​ൽക്കു​ക​യാ​ണ്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ അ​ന്ത്യ​നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച രാ​ജ്യ​സേ​വ​ന​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ക​ഴി​യു​ന്ന ഈ ​വീട്ടമ്മയ്ക്ക് ഒ​രു കൈ​ത്താ​ങ്ങ് ആ​വ​ശ്യ​മാ​ണ്. ഫോ​ൺ: 9846726866.

District News

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് കെഎസ്‌യു മാ​ർ​ച്ച്

ചേ​ര്‍​ത്ത​ല: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സെ​മ​സ്റ്റ​ർ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രെ​യും മ​ന്ത്രി പി.​ പ്ര​സാ​ദി​ന്‍റെ വി​ദ്യാ​ർ​ഥി വി​രു​ദ്ധ പ്ര​സ്താ​വ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​ന്ത്രി​യു​ടെ കോ​ല​വും ക​ത്തി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡന്‍റ് എ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സി​ൽ ജ​ലീ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റണി, ആ​ർ. ര​വി​പ്ര​സാ​ദ്, ഫ്രാ​ൻ​സി​സ് ജോ​ളി, ത​ൻ​സി​ൽ നൗ​ഷാ​ദ്, അ​ജ​യ് കൃ​ഷ്ണ​ൻ, പി.​എ​സ്. ഫ​ഹ​ദ്, അ​മി​നു​ൽ അ​സ്‌​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് തു​റ​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് തു​റ​ന്നു. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ന്ദാ​വ​നം എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക് തു​റ​ന്നി​രി​ക്കു​ന്ന​ത്. മൂ​ന്നു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പീ​ഡി​യാ​ട്രി​ക്ക് വാ​ർ​ഡി​ന് മു​ൻ​വ​ശ​ത്താ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഊ​ഞ്ഞാ​ൽ, സ്പ്രിം​ഗ് ബൈ​ക്ക്, മെ​റി​ഗോ റൈ​ഡ​ർ, അ​നി​മ​ൽ റൈ​ഡ​ർ, സീ​സോ, റാ​ബി​റ്റ് ബി​ൻ, ചാ​രു ബെ​ഞ്ച് സ്വിം​ഗ് എ​ന്നി​വ പാ​ർ​ക്കി​ലു​ണ്ടാ​കും.

പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​മ്പൂ​രി, ല​താ ഷാ​ജ​ൻ, പി.​എം. ജോ​ൺ, ര​ഞ്ജി​നി ബേ​ബി, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, മി​നി സേ​തു​നാ​ഥ്, ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, കെ.​എ. ഏബ്ര​ഹാം, ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​സാ​വ​ൽ സാ​റാ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ച

 

District News

സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര, സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​മി​നാ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: 2025ലെ ​ഐ​സി​എം​എ​സ് (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്) അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷി​ബു മാ​നു​വ​ൽ, കേ​ര​ള മാ​ത്ത​മാ​റ്റി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ജ​യി​സ് കു​ര്യ​ൻ, 2025 ഐ​സി​എം​എ​സ് ക​ൺ​വീ​ന​ർ റാ​ണി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വ​ര​ണാ​സി ഐ​ഐ​ടി​യി​ൽ​നി​ന്നു​ള്ള പ്ര​ഫ.​ഡോ. അ​ശോ​ക് ജി ​ഗു​പ്ത, കു​സാ​റ്റ് പ്ര​ഫ.​ഡോ. അ​പ​ർ​ണ ല​ക്ഷ്മ​ണ​ൻ, സ്പെ​യി​നി​ലെ കാ​ഡി​സ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ.​ഡോ. ഇ​സ്മ​യി​ൽ ഗോ​ൺ​സാ​ല​സ് യേ​രോ, രാ​ജ​സ്ഥാ​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ.​ഡോ. ദീ​പേ​ഷ് ഭ​ട്ടി, അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ഫ.​ഡോ. തോ​മ​സ് മാ​ത്യു, പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലെ ഡോ. ​റി​ച്ചു രാ​ജേ​ഷ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.


കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ, കേ​ര​ള മാ​ത്ത​മാ​റ്റി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ദ്വി​ദി​ന സെ​മി​നാ​റി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 196 ഗ​ണി​ത​ശാ​സ്ത്ര, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും.


167 ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. ഐ​സി​എം​എ​സ് പി​ന്തു​ട​രു​ന്ന രീ​തി​യ​നു​സ​രി​ച്ച് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ​യും സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ​യും സെ​മി​നാ​റു​ക​ൾ സ​മാ​ന്ത​ര​മാ​യി നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും ന​ട​ത്തും. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ലും പു​റ​ത്തു​മു​ള്ള ഗ​ണി​ത, സ്റ്റാ​റ്റി​സ്റ്റി​ക്സ് ശാ​സ്ത്ര​ജ്ഞ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​ഷ​യ​ത്തി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ളും സാ​ധ്യ​ത​ക​ളും തു​റ​ന്നു ന​ൽ​കു​ന്ന​താ​കും സെ​മി​നാ​ർ എ​ന്ന് മു​ഖ്യ സം​ഘാ​ട​ക​രാ​യ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ ഡോ. ​ഷി​ബു മാ​നു​വ​ൽ, റാ​ണി ജോ​സ്, പ്ര​തീ​ഷ് എ​ബ്ര​ഹാം, ഡോ. ​നൈ​ജു എം. ​തോ​മ​സ് എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.


ഇ​ന്ന് പ്ര​ധാ​ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത് സ്പെ​യി​നി​ലെ കാ​ഡി​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​ള്ള ഡോ. ​ഡൊ​റോ​ത്ത കു​സി​യാ​ക്, വാ​ര​ണാ​സി ഐ​ഐ​ടി​യി​ലെ ഡോ. ​ലാ​വ​ണ്യ സെ​ൽ​വ​ഗ​ണേ​ശ്, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ ഡോ. ​ജി. ഇ​ന്ദു​ലാ​ൽ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​ദി​ലീ​പ് കു​മാ​ർ, പി​എ​സ്ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​അ​നി​ൽ സി. ​മാ​ത്യു, ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​അ​യോ​ന​ട്ട് ബെ​ബു എ​ന്നി​വ​രാ​ണ്.

District News

ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വത്തിനു കുറവിലങ്ങാട്ട് തുടക്കമായി

 

പി​ടി​വി​ടാ​തെ കു​റ​വി​ല​ങ്ങാ​ട്; പി​ന്നാ​ലെ ഈ​രാ​റ്റു​പേ​ട്ട

കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ല ഇ​ക്കു​റി​യും പി​ടി​വി​ടാ​തെ മു​ന്നേ​റു​ന്നു. ആ​ദ്യ​ദി​നം മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മ്പോ​ൾ 982 പോ​യി​ന്‍റ് നേ​ടി​യാ​ണ് കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 927 പോ​യി​ന്‍റു​ള്ള ഈ​രാ​റ്റു​പേ​ട്ട​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. ച​ങ്ങ​നാ​ശേ​രി (885), ഏ​റ്റു​മാ​നൂ​ർ (860), കോ​ട്ട​യം ഈ​സ്റ്റ് (817) സ്‌​കൂ​ളു​ക​ളാ​ണ് തു​ട​ർ​സ്ഥാ​ന​ങ്ങ​ളി​ൽ.

 

ക​​ണ്ടാ​​ൽ ക​​സേ​​ര, വേ​​ണ​​മെ​​ങ്കി​​ൽ ഗോ​​വ​​ണി; ത്രി ​​ഇ​​ൻ വ​​ൺ ഒ​​ക്കെ പ​​ഴ​​ങ്ക​​ഥ


കു​​റ​​വി​​ല​​ങ്ങാ​​ട്: ഒ​​രേ​​സ​​മ​​യം ക​​സേ​​ര​​യാ​​യും കി​​ട​​ക്ക​​യാ​​യും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളൊ​​ക്കെ ഈ ​​കൊ​​ച്ചു​​മി​​ടു​​ക്ക​​ർ​​ക്ക് വെ​​റും പ​​ഴ​​ങ്ക​​ഥ. ഒ​​രേ ഉ​​പ​​ക​​ര​​ണം ത​​ന്നെ മൂ​​ന്നും നാ​​ലും ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന പാ​​ഠ​​ങ്ങ​​ളാ​​ണ് കു​​രു​​ന്നു​​ക​​ൾ പ​​ക​​ർ​​ന്നു​​ന​​ൽ​​കി​​യ​​ത്. ക​​സേ​​ര മ​​റി​​ച്ചി​​ട്ടാ​​ൽ ഗോ​​വ​​ണി​​യാ​​യി മാ​​റും. ഗോ​​വണി​​യെ അ​​ല്പ​​മൊ​​ന്ന് മാ​​റ്റി​​യാ​​ൽ ഇ​​സ്തി​​രി​​പ്പെ​​ട്ടി സൂ​​ക്ഷി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ടാ​​കു​​ക എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു കു​​ട്ടി​​ക​​ളു​​ടെ നി​​ർ​​മാ​​ണ ചാ​​തു​​രി. 


മൂ​​ന്ന് മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ത​​ടി​​യി​​ൽ എ​​ട്ട് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ നി​​ർ​​മി​​ച്ച് മാ​​ന​​ത്തൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് സ്‌​​കൂ​​ളി​​ലെ ജു​​വാ​​ൻ ജോ​​സ് ശ്ര​​ദ്ധ​​നേ​​ടി. ജോ​​വാ​​നൊ​​പ്പം മാ​​റ്റു​​ര​​ച്ച കി​​ട​​ങ്ങൂ​​ർ എ​​ൻ​​എ​​സ്എ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ ഹ​​രി ഗോ​​വി​​ന്ദ് ത​​ടി​​യി​​ൽ തീ​​ർ​​ച്ച ച​​പ്പാ​​ത്തി മേ​​ക്ക​​റി​​ലൂ​​ടെ​​യാ​​ണ് കാ​​ഴ്ച​​ക്കാ​​രി​​ൽ ആ​​വേ​​ശം സ​​മ്മാ​​നി​​ച്ച​​ത്. ക​​സേ​​ര ഒ​​രേ​​സ​​മ​​യം ഗോ​​വ​​ണി​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന നി​​ർ​​മി​​തി രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സി​​ലെ പ്ര​​ണ​​വ് പ്ര​​ദീ​​ഷി​​ന്‍റേ​​താ​​ണ്.

 

സ്‌​കൂ​ളു​ക​ളി​ൽ മു​ന്നി​ൽ ഈ​രാ​റ്റു​പേ​ട്ട മു​സ്‌​ലിം ഗേ​ൾ​സ്; തൊ​ട്ടു​പി​ന്നി​ൽ ന​സ്ര​ത്ത്ഹി​ൽ ഡി​പോ​ൾ


ശാ​സ്ത്രാ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം പി​ന്നി​ടു​മ്പോ​ൾ പോ​യി​ന്‍റു​നി​ല​യി​ൽ സ്‌​കൂ​ളു​ക​ളി​ൽ മു​ന്നി​ൽ ഈ​രാ​റ്റു​പേ​ട്ട മു​സ്‌​ലിം ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്. 384 പോ​യി​ന്‍റാ​ണു​ള്ള​ത്. ആ​തി​ഥേ​യ ഉ​പ​ജി​ല്ല​യി​ലെ ന​സ്ര​ത്ത്ഹി​ൽ ഡി ​പോ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. 215 പോ​യി​ന്‍റാ​ണു​ള്ള​ത്. കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ (200), വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് (192), ബ്ര​ഹ്‌​മ​മം​ഗ​ലം വി​എ​ച്ച്എ​സ്എ​സ് ( 179) എ​ന്നീ സ്‌​കൂ​ളു​ക​ൾ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലെ മു​ന്നേ​റ്റ​ക്കാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

 

ശാ​​സ്ത്ര​​മേ​​ള​​ക​​ൾ ഭാ​​വി​​ശാ​​സ്ത്ര​​ത്തി​​ന്‍റെ വാ​​തി​​ൽ: ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി


കു​​റ​​വി​​ല​​ങ്ങാ​​ട്: ശാ​​സ്ത്ര​​മേ​​ള​​ക​​ൾ ഭാ​​വി ശാ​​സ്ത്ര​​ത്തി​​ന്‍റെ വാ​​തി​​ലു​​ക​​ളാ​​ണെ​​ന്ന് ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി പ​​റ​​ഞ്ഞു. ജി​​ല്ലാ ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു എം​​പി. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ലോ​​ഗോ ഡി​​സൈ​​ൻ ചെ​​യ്ത​​തി​​നു​​ള്ള സ​​മ്മാ​​ന​​വും എം​​എ​​ൽ​​എ ന​​ൽ​​കി. ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഹ​​ണി അ​​ല​​ക്‌​​സാ​​ണ്ട​​ർ, നാ​​സ​​ർ മു​​ണ്ട​​ക്ക​​യം, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, അ​​ധ്യാ​​പ​​ക​​സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

 

വി​സ്മ​യ​ക്കാ​ഴ്ച​യാ​യി അ​മ്മ​ക്കി​ളി​ക്കൂ​ട്

കു​​റ​​വി​​ല​​ങ്ങാ​​ട്: ക​​ളി​​മ​​ണ്ണി​​ന് മാ​​തൃ​​സ്‌​​നേ​​ഹ​​ത്തി​​ന്‍റെ ഇ​​ത്ര​​യും ശ​​ക്തി സ​​മ്മാ​​നി​​ക്കാ​​നാ​​കു​​മോ എ​​ന്ന് കാ​​ഴ്ച​​ക്കാ​​ർ​​ക്ക് വി​​സ്മ​​യം. ജി​​ല്ലാ സ്‌​​കൂ​​ൾ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​മേ​​ള​​യി​​ൽ കാ​​ഴ്ച​​ക്കാ​​രെ ഏ​​റ്റ​​വും ആ​​ക​​ർ​​ഷി​​ച്ച ഇ​​ന​​മാ​​യി​​രു​​ന്ന ക്ലേ​​മോ​​ഡ​​ലിം​​ഗ്.


കി​​ളി​​ക്കൂ​​ട്ടി​​ൽ കു​​ഞ്ഞി​​ക്കി​​ളി​​ക​​ൾ​​ക്ക് ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന അ​​മ്മ​​ക്കി​​ളി​​യു​​ടെ മാ​​തൃ​​ഭാ​​വ​​മാ​​യി​​രു​​ന്നു വി​​ഷ​​യം. കൗ​​മാ​​ര​​മ​​ന​​സു​​ക​​ളി​​ൽ മാ​​തൃ​​ഭാ​​വം നി​​റ​​ഞ്ഞ​​പ്പോ​​ൾ കാ​​ഴ്ച​​ക്കാ​​ർ ശ​​രി​​ക്കും വി​​സ്മ​​യ​​ത്തി​​ലാ​​യി. അ​​ത്ര​​മാ​​ത്രം മ​​നോ​​ഹ​​ര​​വും വ​​ശ്യ​​ത​​നി​​റ​​ഞ്ഞ​​തു​​മാ​​യി​​രു​​ന്നു സൃ​​ഷ്ടി​​ക​​ൾ.ഇ​​ളം​​ത​​ല​​മു​​റ​​യ്ക്ക് പ​​ഴം ക​​ഴി​​ക്കു​​ന്ന കു​​ര​​ങ്ങ​​നാ​​യി​​രു​​ന്നു വി​​ഷ​​യം. അ​​തി​​ലും മി​​ക​​ച്ച സൃ​​ഷ്ടി​​ക​​ൾ ഏ​​റെ​​യാ​​യി​​രു​​ന്നു.

ആ​വേ​ശം കെ​ടു​ത്തി ഓ​ൺ​ലൈ​ൻ ഫ​ലം


കു​റ​വി​ല​ങ്ങാ​ട്: കാ​ത്തി​രു​ന്ന ഫ​ലം പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ക​ര​ഘോ​ഷ​വും പൊ​ട്ടി​ക്ക​ര​ച്ചി​ലും തു​ള്ളി​ച്ചാ​ട​ലു​മൊ​ക്കെ ഓ​ർ​മ മാ​ത്ര​മാ​യി. ആ​കാം​ക്ഷ​യു​ടെ കൊ​ടി​മു​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ മൈ​ക്കി​ലൂ​ടെ​യെ​ത്തു​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​ത് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഒ​പ്പ​മെ​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മൊ​ക്കെ നി​സം​ഗ​ത സ​മ്മാ​നി​ക്കു​ന്നു. മ​ത്സ​ര​ഫ​ല​ങ്ങ​ളെ​ല്ലാം ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

പ​​സി​​ലി​​ൽ പാ​​ർ​​ക്കൊ​​രു​​ക്കിജെ​​ഫി​​ൻ ബെ​​ന്നി​​ക്ക് ഒ​​ന്നാം​​സ്ഥാ​​നം


കു​​റ​​വി​​ല​​ങ്ങാ​​ട്: ഗ​​ണി​​ത​​ശാ​​സ്ത്ര പ​​സി​​ലി​​ൽ പാ​​ർ​​ക്കൊ​​രു​​ക്കി​​യ ജെ​​ഫി​​ന് ഒ​​ന്നാം​​സ്ഥാ​​നം. ജി​​ല്ലാ സ്‌​​കൂ​​ൾ ഗ​​ണി​​ത​​ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ലാ​​ണ് ജെ​​ഫി​​ന്‍റെ മു​​ന്നേ​​റ്റം. ഒ​​രു പാ​​ർ​​ക്കൊ​​രു​​ക്കു​​മ്പോ​​ൾ അ​​തി​​ൽ എ​​ന്തൊ​​ക്കെ വേ​​ണ​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ൽ ജെ​​ഫി​​ന്‍റെ പ​​സി​​ൽ പാ​​സാ​​കും.


കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് സ്‌​​കൂ​​ൾ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യ ജെ​​ഫി​​ൻ എ ​​ഗ്രേ​​ഡോ​​ടെ​​യാ​​ണ് വി​​ജ​​യം നേ​​ടി​​യ​​ത്. ഹൈ​​സ്‌​​കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് മു​​ന്നേ​​റ്റം. പാ​​ലാ ഗ​​വ. ടെ​​ക്‌​​നി​​ക്ക​​ൽ സ്‌​​കൂ​​ളി​​ൽ ഗ​​ണി​​ത​​ശാ​​സ്ത്രാ​​ധ്യാ​​പ​​ക​​നാ​​യ ബെ​​ന്നി കൊ​​ച്ചു​​കി​​ഴ​​ക്കേ​​ട​​ത്തി​​ന്‍റെ​​യും വി​​ദേ​​ശ​​ത്ത് ന​​ഴ്‌​​സാ​​യ സീ​​ന​​യു​​ടെ​​യും മ​​ക​​നാ​​ണ് ഈ ​​മി​​ടു​​ക്ക​​ൻ.

 

പ്ര​വൃ​ത്തിപ​രി​ച​യ​മെ​ന്നാ​ൽ കു​റ​വി​ല​ങ്ങാ​ട്ടെ പി​ള്ളേ​രാ...


പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ കി​രീ​ടം ചൂ​ടി കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ല. ഈ​രാ​റ്റു​പേ​ട്ട​യു​മാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി​യാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്‍റെ വി​ജ​യം. 10 പോ​യി​ന്‍റു​ക​ളു​ടെ ലീ​ഡി​ലാ​ണ് കു​റ​വി​ല​ങ്ങാ​ട് വി​ജ​യി​ച്ച​ത്. 652 പോ​യി​ന്‍റാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്. ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് 642. മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല: ച​ങ്ങ​നാ​ശേ​രി (586), ഏ​റ്റു​മാ​നൂ​ർ (530), കോ​ട്ട​യം ഈ​സ്റ്റ് (523), പാ​ലാ (492), കോ​ട്ട​യം വെ​സ്റ്റ് (482), കാ​ഞ്ഞി​ര​പ്പ​ള്ളി (479), വൈ​ക്കം (471), ക​റു​ക​ച്ചാ​ൽ (422), രാ​മ​പു​രം (395), പാ​മ്പാ​ടി (380), കൊ​ഴു​വ​നാ​ൽ (165).

District News

ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട്: സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളു​​ടെ സ്ഥ​​ലം സ​​ര്‍​വേ പൂ​​ര്‍​ത്തി​​യാ​​യി

കോ​​ട്ട​​യം: ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ർ​​മാ​​ണ​​ത്തി​​ന് ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി സ്വ​​കാ​​ര്യ​​വ്യ​​ക്തി​​ക​​ളു​​ടെ വ​​ക സ്ഥ​​ല​​ങ്ങ​​ളു​​ടെ ഫീ​​ല്‍​ഡ് സ​​ര്‍​വേ പൂ​​ര്‍​ത്തി​​യാ​​യി. മാ​​ന്വ​​ല്‍ റെ​​ക്കോ​​ര്‍​ഡ് ത​​യാ​​റാ​​ക്കി റ​​വ​​ന്യു വ​​കു​​പ്പി​​ന് സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തോ​​ടെ ന​​ട​​പ​​ടി​​ക​​ള്‍ അ​​വ​​സാ​​നി​​ക്കും.


എ​​രു​​മേ​​ലി തെ​​ക്ക്, മ​​ണി​​മ​​ല വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി ബി​​ലീ​​വേ​​ഴ്‌​​സ് ച​​ര്‍​ച്ചി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് പൂ​​ര്‍​ണ​​മാ​​യി സ​​ര്‍​വേ ന​​ട​​ത്താ​​ന്‍ എ​​സ്റ്റേ​​റ്റ് മാ​​നേ​​ജ്‌​​മെ​​ന്‍റി​​ന് റ​​വ​​ന്യു വ​​കു​​പ്പ് നോ​​ട്ടീ​​സ് ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. കോ​​ട​​തി വ്യ​​വ​​ഹാ​​ര​​ങ്ങ​​ള്‍ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ അ​​ള​​വ് ന​​ട​​ത്തി​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ല്‍ എ​​സ്റ്റേ​​റ്റി​​ന്‍റെ അ​​തി​​രു​​ക​​ള്‍ വ്യ​​ക്ത​​മാ​​യ​​തി​​നാ​​ല്‍ തോ​​ട്ട​​ത്തി​​ല്‍ ഏ​​രി​​യ​​ല്‍ സ​​ര്‍​വേ ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ആ​​ഴ്ച​​ക​​ളു​​ടെ താ​​മ​​സ​​മേ വേ​​ണ്ടി​​വ​​രു എ​​ന്ന് റ​​വ​​ന്യു അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി.


എ​​രു​​മേ​​ലി തെ​​ക്ക്, മ​​ണി​​മ​​ല വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി ബി​​ലീ​​വേ​​ഴ്സ് ച​​ര്‍​ച്ചി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഉ​​ള്‍​പ്പെ​​ടെ 2570 ഏ​​ക്ക​​റാ​​ണ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നും അ​​നു​​ബ​​ന്ധ വി​​ക​​സ​​ന​​ത്തി​​നു​​മാ​​യി ഏ​​റ്റെ​​ടു​​ക്കു​​ക. എ​​രു​​മേ​​ലി സൗ​​ത്ത്, മ​​ണി​​മ​​ല വി​​ല്ല​​ജു​​ക​​ളി​​ലാ​​യി 245 പേ​​രു​​ടെ ഭൂ​​മി​​യാ​​ണ് വേ​​ണ്ടി​​വ​​രി​​ക.


സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളു​​ടെ സ്ഥ​​ലം സ​​ര്‍​വേ ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യാ​​ലു​​ട​​ന്‍ ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി പൊ​​ന്നും​​വി​​ല ന​​ല്‍​കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കും. കെ​​ട്ടി​​ട​​ങ്ങ​​ള്‍ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പും മ​​ര​​ങ്ങ​​ള്‍ സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി വി​​ഭാ​​ഗ​​വും സ്ഥ​​ലം റ​​വ​​ന്യൂ വ​​കു​​പ്പും നേ​​രി​​ല്‍ ക​​ണ്ടാ​​ണ് ന​​ഷ്ട​​പ​​രി​​ഹാ​​രം നി​​ശ്ച​​യി​​ക്കു​​ക. ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ വീ​​ടും കി​​ട​​പ്പാ​​ട​​വും ന​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​​വും ന​​ട​​പ്പി​​ലാ​​ക്കേ​​ണ്ട​​തു​​ണ്ട്.

District News

പു​ന്ന​ത്തു​റ സ​ഹ. ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ഡ​ൽ​ഹി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു


ഏ​റ്റു​മാ​നൂ​ർ: പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ഏ​റ്റു​മാ​നൂ​ർ മാ​ട​പ്പാ​ട് ഇ​ട​വൂ​ർ കെ.​യു. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (60) ഡ​ൽ​ഹി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. ഡ​ൽ​ഹി റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. സു​ഹൃ​ത്തി​ന് ന​ൽ​കി​യ പ​ണം തി​രി​കെ വാ​ങ്ങു​ന്ന​തി​നാ​യി ര​ണ്ടു മാ​സം മു​മ്പാ​ണ് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.


ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ റോ​ഡി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ണം ന​ൽ​കാ​നു​ള്ള സു​ഹൃ​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​പ​റ​യു​മ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ വി​വ​ര​മ​റി​യു​ന്ന​ത്. നി​സാ​ര പ്ര​ശ്ന​മേ ഉ​ള്ളൂ​വെ​ന്നും ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്.


സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ​ക്കൊ​ണ്ട് ഇ​വി​ടേ​ക്ക് ഫോ​ൺ വി​ളി​പ്പി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​യാ​ളോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ​വ​രെ വി​ളി ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളുടെ ഡ​ൽ​ഹി​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ക്കു​ക​യും അ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ഡ​ൽ​ഹി​യി​ലെ​ത്തി ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ച് ഇ​ന്ന​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ചു.​സോ​മ​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഉ​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് ചെ​ന്ന​താ​യു​ള്ള സം​ശ​യം ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്.


മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ല അ​ദ്ദേ​ഹം. ഇ​തും പ​ണം ന​ൽ​കാ​നു​ള്ള സു​ഹൃ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലെ സം​ശ​യ​വും മൂ​ല​മാ​ണ് ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത കാ​ണു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി വ​ഴി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഡ​ൽ​ഹി എ​സി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.


മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ എം.​കെ. രാ​ഘ​വ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്നു വെ​ളു​പ്പി​ന് അ​ഞ്ചി​നു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റും. നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​മാ​ട​പ്പാ​ട് ച​ന്ത​ക്ക​വ​ല​യി​ലു​ള്ള വ​സ​തി​യി​ലെ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം പു​ന്ന​ത്തു​റ​യി​ലെ ത​റ​വാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും.
പു​ന്ന​ത്തു​റ ഈ​സ്റ്റ് ഇ​ട​വൂ​ർ പ​രേ​ത​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ കൈ​മ​ളു​ടെ മ​ക​നാ​ണ് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ. ഭാ​ര്യ: ജി​ജി. മ​ക്ക​ൾ: അ​മ​ൽ (കാ​ന​ഡ), അ​ശ്വ​തി (ടി​സി​എ​സ്, കാ​ക്ക​നാ​ട്). മ​രു​മ​ക​ൾ: ദി​വ്യ കാ​ന​ഡ).

District News

ശ​​ബ​​രി റെ​​യി​​ല്‍​വേ: ഓ​​ഫീ​​സു​​ക​​ള്‍ പു​​നഃ​​സ്ഥാ​​പി​​ക്കും


കോ​​ട്ട​​യം: അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി ശ​​ബ​​രി റെ​​യി​​ല്‍​വേ ലൈ​​ന്‍ നി​​ര്‍​മാ​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ പെ​​രു​​മ്പാ​​വൂ​​ര്‍, മൂ​​വാ​​റ്റു​​പു​​ഴ, തൊ​​ടു​​പു​​ഴ, പാ​​ലാ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ഓ​​ഫീ​​സു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം പു​​ന​​രാ​​രം​​ഭി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി. പൊ​​ന്നും​​വി​​ല ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കു​​ന്ന​​തി​​ലേ​​ക്ക് സ്‌​​പെ​​ഷ​​ല്‍ ത​​ഹ​​സി​​ല്‍​ദാ​​ര്‍​മാ​​രെ​​യും നി​​യ​​മി​​ക്കും.


മു​​ന്‍​പ് ഈ ​​ഓ​​ഫീ​​സു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി മ​​ര​​വി​​പ്പി​​ച്ച​​തോ​​ടെ പ്ര​​വ​​ര്‍​ത്ത​​നം നി​​ല​​ച്ചി​​രു​​ന്നു. 264 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ അ​​ങ്ക​​മാ​​ലി​​മു​​ത​​ല്‍ കാ​​ല​​ടി​​വ​​രെ നി​​ര്‍​മി​​ച്ച പാ​​ത​​യും കാ​​ല​​ടി റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നും ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​മു​​ള്ള പെ​​രി​​യാ​​ര്‍ റെ​​യി​​ല്‍​വേ പാ​​ല​​വും ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യി കി​​ട​​ക്കു​​ന്നു.


കാ​​ല​​ടി മു​​ത​​ല്‍ പി​​ഴ​​ക് വ​​രെ 70 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ള​​ന്നു​​തി​​രി​​ച്ചു ക​​ല്ലി​​ട്ടി​​ട്ട് 27 വ​​ര്‍​ഷ​​മാ​​യി​​ട്ടും ഭൂ​​വു​​ട​​മ​​ക​​ളു​​ടെ ദു​​രി​​തം ഇ​​പ്പോ​​ഴും തു​​ട​​രു​​ക​​യാ​​ണ്. സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു​​കൊ​​ടു​​ത്താ​​ല്‍ വൈ​​കാ​​തെ പ​​ണി തു​​ട​​ങ്ങാം എ​​ന്ന് റെ​​യി​​ല്‍​വേ ഉ​​റ​​പ്പു​​ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.
പി​​ഴ​​ക് മു​​ത​​ല്‍ എ​​രു​​മേ​​ലി​​വ​​രെ അ​​ന്തി​​മ അ​​ലൈ​​ന്‍​മെ​​ന്‍റ് പൂ​​ര്‍​ത്തി​​യാ​​ക്കി സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​ന​​വും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ യോ​​ഗ​​വും ചേ​​രേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​ലേ​​ക്ക് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലും എ​​രു​​മേ​​ലി​​യി​​ലും ഓ​​ഫീ​​സു​​ക​​ള്‍ തു​​റ​​ക്കേ​​ണ്ട​​തു​​ണ്ട്.

Latest News

Up